Poem MALAYALAM

    രംഗബോധം

ഇടനാഴിയിൽ അവനുണ്ട്
അദൃശൃനായി...
ഒരു ഞരക്കം,
തുടർന്നൊരു തേങ്ങൽ,
നിലവിളി,....
അവൻ കയറിയിറങ്ങുന്ന- യിടങ്ങളിൽനിന്നുയർന്നേക്കാം... 
ഈ മുറിയും തിരയുകയാവും...
ജാലകത്തിയശ്ശീലകൾ
അഴിച്ചുവിടുക..
മറകളെന്തിന് വെറുതെ,.
പണ്ടേ മരിച്ചവനാണ്...
പിന്നെന്തിന്  നിങ്ങളെന്റെ
വാതിൽ താഴിടണം...
അശക്തനാണ് ഞാൻ 
എനിക്ക്‌ വേണ്ടി എന്റെ വാതായനം
ആരെങ്കിലും തുറന്നിടുക ....
ഞാനവനെ സ്വാഗതം ചെയ്തോട്ടെ.....
അല്ലെങ്കിൽ അവനെന്നെ.
നിലവിളികൾക്കും
തേങ്ങലുകൾക്കും മുമ്പ്,
ഒരു ദീർഘനിശ്വാസത്തിനുമാത്രം
ഇടവേള തരിക.

        ശ്രീ...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം