Poem MALAYALAM

   പ്രവാസക്കനവ്.

"നിലതെറ്റി വന്നിടും
പെരുമഴയിരവുമാ-
യിണചേർന്നുറങ്ങുവാൻ
കൂട്ടുകൂടേ..

ഒരുവൃശ്ചികക്കുളിർ
മഞ്ഞേറ്റുവിടരാൻ-
വെള്ളുടയാട തുന്നിയ
പിച്ചകമുണരവേ.."

അരുമയായൊരുപൂവു
നുള്ളിയാ കരിമുടിച്ചുരുളിൽ
തിരുകുവാനെന്തുമോഹം

പതിയെയെൻ മാറിൽ
ചൊരിയുമാ തിരുമുടിയകിൽമണം
മുകരുവാ
നെന്തുമോഹം..

ചെറുചൂടുപകരുമെ
ന്നംഗുലീലാളനം
തരളിതമാക്കുന്നതെന്നുനിന്നെ..?

നെടുപ്രവാസത്തിന്റെയിരുളിൽ
ഞാനൊത്തിരി കടുരസം മോന്തിയുറങ്ങിടുമ്പോൾ

ഉണരുമ്പൊഴാസർഗ്ഗസന്ധ്യയിലെത്തിടാൻ
തപമാണെൻ മനമെന്നുമെൻ പിറാവേ..

#ശ്രീ

 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്