Article by പ്രൊഫ. ഉത്തരംകോട് ശശി
നെൽകൃഷി തന്ന വാക്കുകൾ നെല്ലും പുല്ലും നല്ല ചേര്‍ച്ചയുളള പദങ്ങളായതില്‍ അത്ഭുതമില്ല. പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതാണല്ലോ നെല്ല്. ചെറുതാവുക എന്നര്‍ത്ഥമുളള നെല് ധാതുവില്‍ നിന്നാണ് നെല്ലിന്റെ ജനനം. നമുക്ക് ചോറും കാലികള്‍ക്ക് വൈക്കോലും (കച്ചി) തന്ന് നെല്ല് പരോപകാരം ചെയ്യുന്നു. അതില്‍നിന്നും മദ്യം വാറ്റിയെടുത്ത് നാം വിരുത് കാണിക്കുന്നു. കേരളം നെല്‍ക്കൃഷിയെ മൊഴിചൊല്ലി നാണ്യവിളയുമായി സംബന്ധം കൂടി ജീവിക്കുകയാണ്. നെല്‍ക്കുടുംബിനിയും മക്കളും വളരെ കഷ്ടത്തിലാണിപ്പോള്‍. അവളെ രക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നെല്‍ക്കൃഷി ജന്മം നല്‍കിയ പദശിശുക്കള്‍ നിരവധിയുണ്ട്. അവയിലേറെയും നിഘണ്ടുക്കളിലും വാമൊഴിയിലുമായി ചത്തുജീവിക്കുകയാണ്. അവരെക്കുറിച്ചോര്‍ക്കേണ്ട സമയമാണിത്. കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ശൈലികള്‍ എന്നിവയിലൂടെ അവരുടെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കാം. കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും നെല്ല്/മാണിക്യം, പൂയത്തില്‍ മഴപെയ്താല്‍ പൂഴിക്കെട്ടും ചോറാകും, നെല്ലിന് മലഞ്ചോറ്, കന്നിവിത്തിന് കൈ കാച്ചി വെച്ചാല്‍ മതി, വിത്താഴം ചെന്നാല്‍ പത്തായം നിറയും, ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും, ക