Poem Summer vacation

അവനണയുന്നുണ്ട് വീണ്ടും.
-----------------------------------------.
മധ്യവേനലവധി....!!
വെള്ളരിമാവിന്റെ  മലർഗന്ധമേറ്റ
മീനവെയിൽച്ചൂട്...
കശുമാവിൻ ചുനയേറ്റു പൊള്ളിയ കൈത്തണ്ടകൾ..
നെഞ്ചിലൂടൊഴുകിയിറങ്ങുന്ന
നാട്ടുമാമ്പഴത്തേൻ....
മച്ചിങ്ങവണ്ടികളുടെ പടയോട്ടം...
താമരക്കടവുകളിലെ കുതിച്ചുചാട്ടം..
വാഴക്കുടപ്പൻ തേനുണ്ണുന്ന ശീൽക്കാരം...
മേടക്കുടമാറ്റാൻ വെമ്പി,
ഇടയ്ക്കിടെ എത്തിനോക്കി
ഇടവം മൂക്കാൻ കാത്തക്ഷമനാകുന്ന
കരിമേഘക്കാളക്കുട്ടന്മാർ....
മധ്യവേനലവധി വന്നുപോയതെന്നും
ഇങ്ങനെതന്നയായിരുന്നു.
തൃസന്ധ്യകളിൽ നിലവിളക്കുകളുടെ
മിഴിയടഞ്ഞാലൊരു കൊച്ചുശയനം
പൂതപ്പാട്ടും പൂരവിശേഷങ്ങളുമൊരു
മന്ത്രച്ചെപ്പിൽനിന്നു തുറന്നുവിടുന്ന,
മുത്തശ്ശിമടിയിലൊരു സുഖശയനം..
മുടിയിഴകളിലൂടൊഴുകുന്നംഗുലീലാളനം
സുഖദം, സുഖശീതളം.
അവനണയുന്നുണ്ട് വീണ്ടും.
       #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം