nostalgic article
രണ്ടു ചിത്രങ്ങൾ....
രണ്ടും ഒരുകാലത്തെ കേരളത്തിലെ കാർഷിക സമൃദ്ധിയുടെ നേർ ചിത്രങ്ങളാണ്. ഒന്ന് ഒരു കൊയ്ത്ത് ഉത്സവത്തിന്റെ ആർപ്പുവിളി നെഞ്ചിലുണർത്തും കറ്റക്കതിർ കെട്ടു ചുമന്ന് വയലേലകളിലൂടെ താളത്തിൽ വരിയായി തുള്ളിനടന്നുനീങ്ങുന്നവരുടെ തലയുടെ ഇരുപാർശ്വവും നല്ല താളത്തിൽ കതിർക്കുലകൾ ആടി ഒരു കിരുകിരാരവം സൃഷ്ടിക്കുന്നു. വല്ലവും പത്തായവും ഇല്ലവും നിറയുമ്പോൾ അരവയറുകളും സന്തോഷിക്കുന്നൊരു കാർഷികോത്സവം. മറ്റൊരു ചിത്രം കഴിഞ്ഞുപോയൊരു കല്ല്യാണത്തലേന്നിന്റെ ചിത്രമാണ്. നാളത്തെയോ മറ്റന്നാളിന്റെയോ കല്ല്യാണത്തിന് പെണ്ണുവീടർക്കായി ചെറുപ്പക്കാരുടെ ഉത്സാഹം. വാഴത്തോപ്പിൽ നിന്ന് വെട്ടിയൊതുക്കി വൃത്തിയാക്കി എണ്ണിയടുക്കുന്നു തൂശനിലകൾ... സദ്യയെക്കാൾ കേമമാകണം ഇലയുടെ വൃത്തിയെന്ന് നിർബന്ധബുദ്ധി.
പോയ്മറഞ്ഞ പല നന്മക്കാഴ്ചകൾക്കൊപ്പം നമ്മുടെ മുന്നിലൂടെ കുത്തിയൊലിച്ചുപോകുന്നു ഈ കാഴ്ചയും ഇന്ന് വിളമ്പാൻ പ്ലാസ്റ്റിക്ക് വാഴയിലയും തമിഴ്നാട്ടിലെ തളിരിലയും ഉണ്ണാൻ ആന്ധ്രയും തമിഴ്നാടിന്റെയുമൊക്കെ അരിയും. പുന്നെല്ലരി പുത്തൻ വാഴയിലയിൽ ചെറുചൂടോടെ വിളമ്പി.... വാടുന്ന വാഴയിലയുടെയും ചമ്പാവരിയുടെയും ഗന്ധവും പരിപ്പും നെയ്യും പപ്പടവും ചേർത്തുണ്ടൊരു നല്ലകാലം നമ്മിൽ നിന്നകലുന്നു. വൈകാതെ അത് അന്യം നിന്നുപോകുമെന്നത് ദു:ഖകരമായ സത്യവും.
#ശ്രീ.
Comments