വാക്കുകൾ സ്വയം ശവക്കുഴി തേടുന്ന സന്ദർഭങ്ങളുണ്ട്... ചിലപ്പോൾ...
വർണ്ണവെറിയായാലും വംശവെറിയായാലും,
ആദ്യ ഇരകൾ കുട്ടികളാണ്... പാവം കുരുന്നുകൾ.
(#സിറിയയിൽ നിന്ന്- ചിത്രത്തിന് കടപ്പാട്) - ശ്രീ
Life, Ephemeral Souls A fleeting breath, a flickering light, A cosmic dance, a timeless night. We come, we live, we fade away, Like stardust scattered in the day. A mystery, a riddle, a vast unknown, The journey onward, forever alone. Yet, in our hearts, a spark remains, A hope that echoes through the plains. Though death may claim our mortal coil, Our spirits soar, beyond the soil. Eternal essence, pure and bright, A cosmic journey towards the light.
ഞാനിപ്പോൾ മച്ചിലെവിടെയും മാറാലതൂക്കാറില്ല.. തലതൂക്കിപക്ഷികൾക്ക് ഇപ്പോൾ എന്നെ ഭയവുമില്ല. ഭയമില്ലെങ്കിലും ബഹുമാനമുണ്ടെന്ന് അവർ ഭാവിക്കുന്നുണ്ട്.. മക്കൾ, അവരിപ്പോൾ നല്ല അഭിനേതാക്കളാണ്. ഒരുവിളിയിൽ ഒതുങ്ങിയടുത്തെത്തു- മായിരുന്നവൾ കൈയ്യാലപ്പുറത്തെ പരദൂഷണവട്ടത്തിലാണ് വിളികേൾക്കാറില്ലെപ്പൊഴും ചെകിടിയായത്രെ..! കണ്ണട പതിവായി കള്ളം കാണിക്കുന്നുണ്ടാവാം പത്രത്താളിലെ നല്ല വാർത്തകളെ അതു മറച്ചുപിടിക്കുന്നു. രോഗങ്ങളും സൗഹൃദവും ഒരുപോലെയാണ്... ചെറിയ സൗഹൃദങ്ങൾ പെട്ടെന്നവസാനിക്കുന്നു.. വലിയ സൗഹൃദങ്ങളും പെരിയ രോഗങ്ങളും കൂട്ടുകൂടിയാൽ ഒടുക്കംവരെ കൂടെക്കാണും. അതുമാത്രമാണെന്നും കൂട്ട്. Sree.
Comments