Poem Malayalam

     #നവനാഗരികം.

കൊടിക്കൂറയാലവൾ
മാനം മറച്ചത്
തെരുവിലവളുടെ
മാനം കവർന്നിട്ടല്ലേ..?
പുലരുംവരെ നീ
അധികാരദണ്ഡാൽ
ഭോഗിച്ചുരസിച്ചത്
ജനാധിപത്യത്തെയായിരുന്നു..!

എന്നിട്ടും
പതാകനിന്ദിച്ചതിന്
നീയവളെ  വിചാരണചെയ്യുന്നു...!!.
മാതാവാണ് മണ്ണെന്ന്
അലമുറയിടുമ്പോഴും നീ
പിതൃശൂന്യനെന്നുകൂടി
ബോധ്യപ്പെടുത്തുന്നുണ്ട്
നിന്റെ വൃത്തിയാൽ.

പത്തുരൂപയ്ക്കുപോലും
അന്നം വിളമ്പാത്ത നീ
പത്തുകാശിനിവളെ
ഡിജിറ്റലൈസ് ചെയ്യുകയാണ്.
ബകാസുരന്മാർക്ക് വിളമ്പുവാൻ
അവസാനവറ്റും കവരുകയാണ്.

വായ്പൊത്തിയവൾ
പ്രതിഷേധിച്ചത്,
വാക്കുകൾക്കും നീ
ചുങ്കം ചുമത്തിയതിനാലാണ്..
   #sreekumarsree

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം