Posts

Showing posts from January, 2018

ഇടനെഞ്ചിലെ തുടിപ്പുകൾ. Poem Malayalam

Image
ഇടനെഞ്ചിലെ തുടിപ്പുകൾ ------------------------------------------ കാട്ടുചെമ്പകപ്പുക്കളെയാകയും നേർത്തനാരിനാൽ കോർത്തുഞാൻ തീർത്തൊരാ- കുഞ്ഞുഹാരമണിഞ്ഞുനീ നമ്രയായ് നിന്നതോർമ്മയിലിന്നുമുണ്ടോമനേ. കാകളിപ്പദമോതിയ പക്ഷിതൻ കൂജനം നമുക്കന്നു കുരവയായ് മുത്തണിപ്പൂവ് കാത്തുനിന്നൊരാ പാതനീളെ കരംചേർത്തുപോയിനാം. കൂപമണ്ഡൂകനാദസ്വരം കേട്ട് മേഘമന്ന് പൊട്ടിച്ചിരിച്ചന്നേരം പേടി നിന്നെയെൻ മാറോടണച്ചതും. ചേർത്തണച്ചുപിടിച്ചുഞാനന്നെന്റെ സാന്ത്വനത്തിനൊരുമ്മനീയേകിയോ.? [ആദ്യചുംബനമാനന്ദമാകുവാൻ കാലമായില്ല രണ്ടാൾക്കുമന്നെന്നാ- ലാനുണക്കുഴിയോരം ചുവന്നുവോ ആ മിഴിപ്പൂക്കളെന്തിനോ കൂമ്പിയോ പിന്നെവന്നമഴകളേതൊന്നുമേ തന്നതില്ലതുപോലൊരു സന്ധ്യയും ഒട്ടുനേരം നനഞ്ഞുപകൽമഴയെത്ര- മോഹിച്ചു നിൻമുഖദർശനം.] തപ്തമോഹങ്ങൾ കത്തിക്കരിഞ്ഞിടും വൃദ്ധസന്ധ്യ വിടപറഞ്ഞീടുന്നു അല്പമാത്രമായ് നെഞ്ചിടിപ്പിൻ സ്വരം അസ്തമിക്കുവാനെൻപകലോടുന്നു. ചക്രവാളം കറുക്കുന്നുചുറ്റിലും സ്വപ്നബിംബമൊരാഴിയിലമരുന്നു. നീയറിയാതെയേകിയ വേദയ്ക്കാ- രൊരാൾ മൃദുസാന്ത്വനമേകിടും. ഇല്ലയെന്നാലുമീയന്ത്യനാളിലും തെല്ലുപാടാതിരിക്കില്ല നിൻപദം ഈയിടയ്ക്കയിൽ പാടുവാനെന്നെന

My sewing machine- Article

Image
ഒരുകാലത്തെ എന്റെ തയ്യൽമെഷീൻ ഇതായിരുന്നു. രണ്ടു മച്ചിങ്ങയും നാലു ഈർക്കിലും കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ആർക്കും മെനയാവുന്ന ഈ ഉപകരണത്തിനിടയിലേയ്ക്ക് പേരയിലയും ചാമ്പയിലയുമൊക്കെ തിരുകികയറ്റി തുന്നുന്ന കളി രസമായിരുന്നു. സാരിയിൽ എമ്പ്രോയിഡറി വർക്കാണെങ്കിൽ നീളമുള്ള തെങ്ങോലയിലാണ് (ഓലക്കാൽ)പണി. കൂട്ടത്തിൽ പറയട്ടെ നമ്മുടെ കുട്ടിക്കാലത്ത് എത്രമാത്രം കളിപ്പാട്ടങ്ങളാണ് നമ്മൾ തെങ്ങിന്റെ വസ്തുക്കളാൽ നിർമ്മിച്ചത്..! ഓലപീപ്പിമുതൽ വലിയ മച്ചിങ്ങയിൽ കാക്കണംകമ്പു വളച്ചുകയറ്റി വണ്ടിയോടിച്ചതെത്രകാലം...! ഈർക്കിലുകളിമുതൽ ഓലപാമ്പു നിർമ്മാണം കുരുത്തോലതത്ത, ഓലപന്ത് അങ്ങിനെ എത്രയെത്ര കളിപ്പാട്ടങ്ങളാണ് നാമീ കല്പവൃക്ഷത്തെ ആശ്രയിച്ച് സ്വയമുണ്ടാക്കിയത്. ചുരുക്കത്തിൽ മുതിർന്നവർക്കുണ്ടായതുപോലെതന്നെ കുട്ടികൾക്കും ഉപകാരപ്രദമാണ് തെങ്ങ്. തെങ്ങ് ചതിക്കില്ലെന്ന പഴമൊഴിയുടെ പിൻപറ്റി നമ്മെയെല്ലാം തെങ്ങിൽതോപ്പുകളിൽ മതിയാവോളം മേയാൻ വിട്ടിരുന്നു. പ്രകൃതിയുമായിണങ്ങിയൊരു ആരോഗ്യകരമായ ബാല്യം നമുക്കുണ്ടായിരുന്നു. നമ്മുടെ കുട്ടിക്കാലത്ത്  നമ്മുടെ പ്ലാസ്റ്റിക്ക് കളിക്കോപ്പ്, കുറച്ച് വർണ്ണക്കടലാസും നാലുതുണ്ട് ഫിലിമും മാത്രമായിരുന്നു.  എന്നാല

Rakthasakshiyude Rathri. Malayalam Poem

രക്തസാക്ഷിയുടെ രാത്രി.       ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ കാറ്റ്, മഞ്ഞമന്ദാര ചില്ലയെ ചെറുതായൊന്നുലച്ചുവോ... നനഞ്ഞ ചിറകു പൂട്ടി ചില്ലയിൽ, തനിച്ചിരുന്നൊരു ചെറുപക്ഷി പറന്നകന്നുപോയിരിക്കുന്നു. ഇലകളിൽ തങ്ങിനിന്നിട്ടൂർന്നുവീണ ജലകണങ്ങൾ, ഇരുളിൽ ശ്രുതിയിട്ടുനോക്കിയത് ഏതീണമായിരിക്കും. അപശ്രുതിയാവണമത്. ജാലകത്തിനു കീഴെ സടകുടയുന്ന ശ്വാനൻ പ്രതിഷേധമറിയിക്കുന്നുണ്ട് മഴയോടോ കാറ്റിനോടോ...? അടുക്കളയിരമ്പങ്ങളവസാനിക്കെ, ചെമ്പുപാത്രത്തിലെ പൊടിയരി വെന്ത ജലം, തൊണ്ട നനച്ചുറക്കത്തിനടയാളം.. ....................................................... അവസാനവെട്ടവുമണയുമ്പോൾ നിശ ഒരേകാന്തത മനയുമ്പോൾ പനമ്പായവിട്ടുണരണം.. തൊടിമുതൽ കൂനൻകുന്നുവരെ നടത്തം ആൽത്തറയിലൊരു വെടിവട്ടം.. മുറുക്കിത്തുപ്പിയൊഴിക്കണം നൂറു ചൊമപ്പൻ രക്തബിന്ദുക്കൾ...! ...................................................... പുലരുംമുമ്പ് തിരികെയണയണം ചൊമപ്പുരാശിയറ്റ കാപ്പിമണമേറ്റ് ജീവനുണ്ടെന്ന് ശഠിക്കണം.. ചെറുജാലകമേറിവരുന്ന പകലിനോടിന്നും പറയണം "ലാൽസലാം സഖാവേ.."                                       #ശ്രീ

ചന്നപട്ടണം കളിപ്പാട്ടങ്ങൾ Malayalam Article

Image
#ചന്നപട്ടണംകളിപ്പാട്ടങ്ങൾ കളിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവാണ് കളിപ്പാട്ടം. കളിപ്പാട്ടങ്ങൾ പൊതുവെ കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും ബന്ധപ്പെട്ടതാണെങ്കിലും മുതിർന്നവരും വളർത്തുമൃഗങ്ങളും കളിപ്പാട്ടങ്ങൾ ഉപയോഗികാറുണ്ട്. കളിപ്പാട്ടം എന്ന നിലയിൽ നിർമ്മിക്കപ്പെട്ട വസ്തുക്കളെപ്പോലെത്തന്നെ കളിക്കുന്നതിനായി ഉപയോഗിക്കുന്ന ഏത് വസ്തുവിനേയും (അതിന്റെ പ്രധാന ഉപയോഗം മറ്റെന്തെങ്കിലും ആണെങ്കിൽക്കൂടെ) കളിപ്പാട്ടം എന്ന് വിശേഷിപ്പിക്കാം. കളിക്കാനുള്ള വസ്തു എന്നതിനേക്കാളുപരി ശേഖരിച്ചു വെക്കുന്നതിനായുള്ള കളിപ്പാട്ടങ്ങളുമുണ്ട്. ഇന്ന് കുട്ടികളുടെ മാത്രമല്ല മാനസികവെല്ലുവിളി നേരിടുന്നവരുടെയും  വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള കളിപ്പാട്ടങ്ങൾ പോലും വിപണിയിൽ ലഭ്യമാണ്. ചരിത്രാതീതകാലത്താണ് കളിപ്പാട്ടങ്ങളുടെ ഇദ്ഭവം. പുരാതനകാലത്തെ, പട്ടാളക്കാർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങിയവയുടെ പാവകളും മുതിർന്നവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ആയുധങ്ങളുറ്റെയും ചെറു രൂപങ്ങളും പുരാവസ്തുഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ഈർക്കിലും മച്ചിങ്ങയും കൊണ്ടുണ്ടാക്കിയ ഒരു കളിപ്പാട്ടം മുൻകാലങ്ങളിലെ ലളിതവും ആകർഷകവുമായ ഒരു കളിപ്പാട്ടമായിരുന്നു. അടുത്തടുത്

നിനക്ക് poem malayalam

Image
#നിനക്ക് ചിറകുകൾ തളർന്നു പറന്ന, ഒരു പക്ഷിക്കുഞ്ഞിന്റെ നനുത്തു,നേർത്തു, വെളുത്ത തൂവലുകളാൽ തുന്നിയൊരു പട്ടുതൂവാല നിനക്കുതരുന്നു..! സൂര്യാംശുവേറ്റുതളർന്ന് വാടിക്കുനിഞ്ഞൊരു സൂര്യകാന്തിപ്പൂവിൽ അറിയാതെ പറന്നിറങ്ങിയർപ്പിച്ച ശലഭചുംബനവും നിനക്കായ്...! മഴുത്തല നക്കിയെടുത്തുടഞ്ഞ്, വിറങ്ങലിച്ചുതളിർത്ത പുതുചില്ലയിൽ കാറ്റ് അറിയാതേകിയൊരാലിംഗനസുഖം നറുതാപമോടേറ്റുവാങ്ങുക, നീയതും..! ഒടുവിൽ ഏകാന്തമായൊരീ സന്ധ്യനേരത്ത് നീഹാരയായ രുദ്രാക്ഷവൃക്ഷമേകിയ മണിമുത്തുകൾ കോർത്തൊരുമാലയും ഭസ്മക്കുറിയും, കരുതിവച്ചതും നിനക്ക്..!        #ശ്രീ 2012

ചേതന - POEM-MALAYALAM

Image
     #ചേതന (വൃത്തം- മദമന്ഥര) മരമമ്പിളിപൂക്കും രാവിൽ മനമാകെ കുളിരും നിനവിൽ മധുമാരി ചെരിയും ഗാനം പ്രിയമുരളിയിലൂതുവതാരോ. അനുരാഗം മൂളുവതാരോ..? ഒരുമാരുതനരികെവന്നിട്ടി- രുകവിളിലുമലസം തഴുകി ചന്ദനസുഖമൊഴുകും ഗന്ധം തരളിതമായ് ചേർക്കുവതെന്തേ.? ചെറുവെട്ട വിളക്കുകൾ പേറി, ഇരവിൽ സുഖനർത്തനമാടും ചെറുജീവികളെന്തിനു വാനിൽ കുറുകവിതകളെഴുതുന്നിവിടെ? ചെറുമഞ്ഞിൽ ചിറകുകൾ പൂട്ടി ഇമചിമ്മിയിരുന്നൊരു രാക്കിളി, ചിലനേരം ചിറകുകുടഞ്ഞു കുറുകും സ്വരമെന്തായിടുമോ..? നറുവെന്മനിലാവുപരക്കെ അരുവിയലയതു ചിതറിച്ചും മൃദുകളരവസ്വരവുമുതിർത്തും പുഴപാടിയ പദമെന്താവോ...? അറിയില്ല നിലാവും നിഴലും സുഖദായിനിയാമീ നിശയും കരളിൽ കുളിർകാറ്റായ് പകരും പ്രിയതരമാമൊരു ചേതനയെ..!. #sreekumarsree .

Kanthalloor Salai- Article

Image
കാന്തള്ളൂർ ശാല     °°°°°°°°°°°°°°°°°°° ആയ്, ചേര രാജാക്കന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വേദാധ്യയനത്തിനുള്ള ശാലകൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ്‌ #ദക്ഷിണനളന്ദ എന്നറിയപ്പെട്ട #കാന്തളൂർശാല. ക്രിസ്തു വർഷത്തിന് ഒൻപതും പത്തും നൂറ്റാണ്ടുകളിൽ ഇന്നത്തെ തിരുവനന്തപുരത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രമായ കാന്തളൂർ ശാല. ആയ്, ചേര രാജാക്കന്മാർ കേരളത്തിൽ നിരവധി ക്ഷേത്രങ്ങൾ സ്ഥപിക്കുകയുണ്ടായി . ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ശാലകളും. തെക്കൻ കേരളത്തിലെ കാന്തളൂർശാല, കരകണ്ടീശ്വരം ശാല, തലക്കുളംശാല, മദ്ധ്യകേരളത്തിലെ മൂഴിക്കളം ശാല എന്നിവയായിരുന്നു പ്രധാന ശാലകൾ. കാന്തളൂരിലെ ശാലയിൽ പ്രവർത്തനം ഏതുരീതിയിലായിരുന്നെന്നോ ചിട്ടകൾ എന്തൊക്കെയായിരുന്നെന്നോ നേരിട്ടു വിവരിക്കുന്ന ശാസനങ്ങളോ ഏടുകളോ ഇതുവരെ ലഭ്യമല്ല. ഒൻപതാം ശതകത്തിന്റെ പകുതിയിൽ  ആയ്‌ വംശ രാജാവായ കരുനന്തടക്കൻ സ്ഥാപിക്കപ്പെട്ട പാർത്ഥിവപുരം ശാലയെ (കന്യാകുമാരി ജില്ല- ഇന്നവിടെ പാർത്ഥിവപുരം പാർത്ഥസാരഥി ക്ഷേത്രം നിലവിലുണ്ട്) സംബന്ധിക്കുന്ന ചെപ്പേടിലാണ് കാന്തളൂർ ശാലയെ സംബന്ധിച്ച ആദ്യ പരാമർശം കാണുന്ന