നെടുമങ്ങാട് കോയിക്കൽ കൊട്ടാരവും ഉമയമ്മറാണിയും. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. 1670 കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ ( വേണാടിന്റെ താവഴിയായിരുന്ന പേരകം സ്വരൂപം) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ -തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണക്കാട് (ഇന്നത്തെ ആറ്റുകാലിന് സമീപം) തമ്പടിച്ചു.* അതോടെ ഏത് സമയവും ഒരാക്രമണം ഭയന്ന റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നത്. കോയിക്കൽ കൊട്ടാരം കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഉമയമ്മറാണി. 1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ രാജാവായി അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. രവിവർമ്മയുടെ മാതൃസഹോദരികൂടിയായിരുന്നു ഉമയമ്മ. ഇതിനുശേഷം 1718 വരെ രവിവർമ്മയായിരുന്നു വേണ