Short poem- Malayalam

മഹാസമുദ്രങ്ങളാൽ  ചുറ്റപ്പെട്ടൊരു ദ്വീപാണ് നീ
ഉപഭൂഖണ്ഡത്തിലെ ബന്ധനങ്ങളിൽ ഞാനും
കപ്പൽചാലുകൾ തീർക്കുന്നുണ്ട്  മനസ്സ്..
പങ്കായമൊരുക്കുന്നുണ്ട് ഇച്ഛാശക്തി..
കപ്പൽ മെനയുന്നതിരുവരുടെയും മനസ്സുകൾ...
പായ്മരങ്ങൾക്ക് ഊർജ്ജമേകാനൊരുകാറ്റ്,
ഇനിയീ തീരത്തുനിന്നക്കരേയ്ക്ക് വീശരുത്.
നങ്കൂരമുറയ്ക്കട്ടെ വിധിയേകിയ തുറമുഖങ്ങളിൽ.
----------------------------------------------------
അപശ്രുതികൾ                                                 ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്