പറയാതെ
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgb6CHU5ov0l9lNaDjABJYFeANkyqPkAkHww9MjnI1puXw6u6I11RVO9QbonPNW9NHOwjeXboSfjGARaGVB3YEikur7eSysCqQqbWmJm8IGmpUIHjU307BBexR7TI1QtBezJOOLZdI0mVQo/s1600/images+%25288%2529-01-01.jpeg)
മുഷ്ടിചുരുട്ടി ആകാശത്തേയ്ക്കായുമ്പോൾ.. നൂറുചുവപ്പൻ അഭിവാദ്യങ്ങളെറിയുമ്പോൾ സഖാവേ.... ഞാനൊരു പെണ്ണും നീയൊരാണുമെന്നതു മറന്നുപോയോ നാം... വില്ലുവണ്ടിയേറി എന്നോ വിരുന്നുവരുമെന്ന് സ്വപ്നംകണ്ട വിപ്ലവക്കരുത്തിനായി പടവാളുകൾ മെനയാൻ ഉലയൂതിപ്പെരുക്കുമ്പോൾ, ആ തീക്കനലേറ്റ് കരിഞ്ഞുപോയോ നാം പറയാൻ മറന്ന വാക്കും അതിലൂടെ പിറവിയെടുക്കേണ്ടൊരു പ്രണയഭ്രൂണവും... നഷ്ടവസന്തത്തിന്റെ ഗദ്ഗദചിന്തകൾ ശുഷ്കബോധമണ്ഡലങ്ങളിൽ ചെറുസ്മരണകണുർത്തുമ്പോഴും, നമുക്കാവതില്ല മുഷ്ടിച്ചുരുളുകൾ നിർത്തിപ്പിടിക്കാൻ, ചുറ്റിവരിഞ്ഞൊന്നു പുണരാനും... ശ്രീ