നിശയെത്തിയൊത്തിരി 
നേരം കടന്നുപോയ്
നിദ്രവന്നെന്തിനോ പടിവാതിലപ്പുറം
കുറുകുന്നയിരവിലൊന്ന-
ലിയാൻ കഴിഞ്ഞെങ്കിലി-
രവിനുമപ്പുറമുണരാതിരിക്കണം
ഒരുമുറം കനവുമായെത്തുന്ന നിദ്രയെ 
അരുമയായ് പുണരണം
അടരാതെ ചേരണം...
ഒരുവേള ശുഭദിനം പറവതിനായിഞാൻ
ഉണരുവാനിടയേതുമില്ലാതെയമരുകിൽ
പരിഭവം ചേർക്കരുതെന്നോടു മിത്രമേ
അരുമയായ് മൊഴിയുന്നു
ശുഭരാത്രി കൂട്ടരേ...   

 #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്