പറയാതെ


മുഷ്ടിചുരുട്ടി ആകാശത്തേയ്ക്കായുമ്പോൾ..
നൂറുചുവപ്പൻ അഭിവാദ്യങ്ങളെറിയുമ്പോൾ 
സഖാവേ.... 
ഞാനൊരു പെണ്ണും 
നീയൊരാണുമെന്നതു 
മറന്നുപോയോ നാം... 
 
വില്ലുവണ്ടിയേറി എന്നോ വിരുന്നുവരുമെന്ന് സ്വപ്നംകണ്ട 
വിപ്ലവക്കരുത്തിനായി
പടവാളുകൾ മെനയാൻ
ഉലയൂതിപ്പെരുക്കുമ്പോൾ, 
ആ തീക്കനലേറ്റ് കരിഞ്ഞുപോയോ 
നാം പറയാൻ മറന്ന വാക്കും 
അതിലൂടെ പിറവിയെടുക്കേണ്ടൊരു 
പ്രണയഭ്രൂണവും... 

നഷ്ടവസന്തത്തിന്റെ ഗദ്ഗദചിന്തകൾ
ശുഷ്കബോധമണ്ഡലങ്ങളിൽ
ചെറുസ്മരണകണുർത്തുമ്പോഴും,
നമുക്കാവതില്ല മുഷ്ടിച്ചുരുളുകൾ
നിർത്തിപ്പിടിക്കാൻ,
ചുറ്റിവരിഞ്ഞൊന്നു പുണരാനും...


ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്