കിളിവന്നു കൊഞ്ചിപ്പറഞ്ഞുനീയിനിയുമാ
മലരണിക്കാടിലേക്കണയുന്നില്ലേ...
ഉത്രാടരാത്രിയകന്നു, നാൾ തിരുവോണ
പുലരി മഞ്ഞച്ചേല ചുറ്റിവന്നൂ...
ഒരുകുടം തുമ്പപ്പൂ പൂത്തുലഞ്ഞൂ....
ഒരുകുടം മുക്കുറ്റി ചോപ്പണിഞ്ഞൂ...
വരിക പൂക്കൂടയുമായെന്റെ പൂങ്കിളീ
ഒരുകളം മൂടുവാൻ പൂവുതേടാം...
ഒരുഗാനപല്ലവി പാടിനീയൂഞ്ഞാലി-
ലായമിട്ടാടുമ്പോൾ കൂട്ടുപോരാം..
തിരുവോണപ്പാട്ടുകൾ പാടിയാടാം...

Sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്