കാവ്യമുകുളങ്ങൾ എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച എന്റെ #തുലാമഴ എന്ന കവിതയും ശ്രീമതി ഉമാദേവിയുടെ ആസ്വാദനവും.. #തുലാമഴ തുലാമഴ.... മധുരമായെന്തോ മൊഴിയുകയാണ്... സുഖദദായിനിയായ്.... ജാലകപ്പുറത്തെ കാഴ്ചമറച്ച്, നിദ്രയ്ക്ക് നിശ കൂട്ടുവിളിക്കുന്നു. ഉടലുമുയിരുമലിഞ്ഞൊരുറക്കത്തിന്.. ശുഭരാത്രിയോതാൻ മറന്നുമറഞ്ഞു, മഴപ്പാട്ടിന് താളം പിടിച്ചൊരുസന്ധ്യ. മച്ചിലൂടെ ചോർന്നൊഴുകുന്നൊരു പുഴ ഓട്ടുകിണ്ടിയിലപശ്രുതി തീർക്കുന്നു.. മഴയ്ക്കൊപ്പം വേഴ്ചകഴിഞ്ഞ്, ജാലകപ്പഴുതിലൂടെത്തി നനുത്ത ചുംബനബാക്കി പകർന്ന കാറ്റിന്റെ ചുണ്ടിലൊത്തിരി നനവ്.. കൂർത്ത ചില്ലയിലൊന്നിൽ ചിറകുപൂട്ടിയ രാക്കിളിപ്പാട്ട് ഹൃദയതന്ത്രിയിലരുമയായ് ഒറ്റക്കമ്പിമീട്ടിയൊരുതാളമിടുന്നു. മിഴിത്തുമ്പിലേറിയൊരാകുലഭാവം ഈറനേറിവന്ന കൈവിരൽ മായ്ക്കുന്നു ഗാഢാലിംഗനങ്ങളിൽ ആപാദം- പിറക്കുന്നതഗ്നിസ്ഫുലിംഗങ്ങൾ മഴ തകർത്തെറിയുകയാണ്, ആകുലതകളുമാശങ്കകളും. മഴ കോർത്തെടുക്കുകയാണ്, പ്രണയവും പ്രണയദാഹവും. മഴ കോരിച്ചൊരിയുകയാണ്, ഇരുഹൃദയങ്ങളിലേക്കമൃതരേണു. മഴ ഇരുവർക്കുമായൊരു മറതീർക്കുകയാണ്, തണുത്ത കമ്പളത്താൽ. മഴ മധുരമായെന്തോ..... മൊഴിയാതിരിക്കുവാൻ ച...