poem malayalam

ഒറ്റമുറിവീട്

കുന്നിൻമുകളിലെ ഒറ്റമുറിവീടു കണ്ടിട്ടുണ്ടോ...
ആഗമന നിർഗ്ഗമന മാർഗ്ഗങ്ങളില്ലാത്ത ഒറ്റമുറിവീട്..
മേൽക്കൂര പണിയാൻ മറന്നുപോയതാണതിൽ..
ചുവരുകൾ പ്രതിധ്വനികളെ
പ്രതിരോധിക്കുന്ന വീട്..
കുത്തനെ വീശുന്ന ചെറു കാറ്റാണതിനുള്ളിൽ.
കത്തിക്കാളുന്ന ജഢരാഗ്നിപെറ്റ
നേർത്ത ഞരക്കങ്ങളുയരുന്ന വീട്.
പിൻകഴുത്തിൽ ഉന്നംതെറ്റാതെറിഞ്ഞ്
പാരമ്പര്യപ്പെരുമ തീർത്തവരുടെ,
തച്ചുവിദ്യയാണതിന്റെ വാസ്തു.
സംവേദനങ്ങളെല്ലാം
മഴയോടും വെയിലിനോടും
നിലാവിനോടും മാത്രം.
ഈ വീടെനിക്കു തീറെഴുതിയവർ
വടക്കൊരു തർക്കത്തിലാണിപ്പോഴും..
ഉദിച്ചുണർന്നത് സൂര്യനോ
നക്ഷത്രമോ എന്ന തർക്കം.
  #ശ്രീ.

കവിത ധ്വനി ബുക്സ് പ്രസിദ്ധീകരിച്ചതാണ്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്