Poem Malayalam

(ധ്വനി ബുക്സ് "കാലത്തോട് കലഹിക്കുന്ന കവിതകൾ "എന്ന കാവ്യസമാഹാരത്തിൽ പ്രസിദ്ധീകരിച്ച എന്റെ  കവിത.) 

               #മക്കളെന്നറിയപ്പെടുന്നവർ

മാതാപിതാക്കൾ..!
ചിലർക്കാ മനോഹരപദങ്ങൾ
അഗതിമന്ദിരത്തിൽ സൂക്ഷിക്കാനാണിഷ്ടം..
ചിലരെന്നോ, എപ്പോഴോ
ആ പദങ്ങളെ മറന്നിരിക്കുന്നു.
മറ്റുചിലർ, ആ  അക്ഷരക്കൂട്ടം 
അറിയാതെ പുരപ്പുറത്തുനിന്നും താഴേക്കിടും..!
പിന്നെയാറക്ഷരം ചേർത്ത്ചില്ലുകൂടലങ്കരിക്കും...!
അവരെയെല്ലാം മക്കളെന്നോ മരുമക്കളെന്നോ
ആണറിയപ്പെടുന്നത്.
ചിലരാപദങ്ങളെ മാറോടടക്കിപ്പിടിക്കും
ശൈശവത്തിലേറ്റ താരാട്ട് തിരികെ നൽകും
ചുളിവുകളിൽ സാന്ത്വനത്തിന്റെ
സുഗന്ധതൈലം തേയ്ക്കും
നരകളിൽ ചെറുമക്കളുടെ
കരിമിഴിയുടെ നിറംതേയ്ക്കും..
നഷ്ടമാകുന്ന ഓർമ്മകളുടെ
നേരറകളിലേക്കെപ്പോഴും
നാട്ടുമാമ്പഴപ്പുളിശ്ശേരിചേർത്ത തൂശനിലയിലെ
പുന്നല്ലരിചോറിന്റെ നറുഗന്ധം നിറയ്ക്കും..
അവരെ മകനെന്നോ മകളെന്നോ ആണറിയപ്പെടുന്നത്...

      #ശ്രീകുമാർശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം