#പാർത്ഥവിലാപങ്ങൾ ഉഗ്രാസ്ത്രങ്ങളൊഴിയാൻ പെരുവിരലാലെന്റെ രഥചക്രങ്ങളെ മണ്ണിലാഴ്ത്തുവതെന്തിനോ.? വീരസ്വർഗ്ഗമന്യമാക്കാനോ.. ചവിട്ടിപ്പൂഴ്ത്തിയ രഥമിനി വീണ്ടെടുപ്പുവതാര്.? ധർമ്മാധർമ്മങ്ങളെ, കാലം വേർതിരിക്കട്ടെ ഉള്ളു പൊളളുന്ന പൊള്ളയായ ഉപദേശങ്ങൾ വേണ്ടെനിക്ക്.. എന്റെ മനസ്സാക്ഷി തിരിച്ചുതരുക.. കുതന്ത്രങ്ങളിലൂടെന്തുനേടുവാൻ . അരക്കില്ലങ്ങൾ മാത്രമോ.. നൂറ്റൊന്ന് കബന്ധങ്ങളാകിലും, സൂതശിരസ്സൊന്നുമാത്രമാകിലും കേഴുവതമ്മമാനസംമാത്രം താതതാപങ്ങളിലുലയുന്നു സ്വാർത്ഥസിംഹാസനങ്ങൾ. അരക്കില്ലങ്ങളിലെ മരക്കറ വെന്ത മണം മറക്കാം ഹസ്തിനത്തിൽ പ്രതിധ്വനികളെ ചെകിടുപൊത്തിയൊഴിയാം എന്റെയാവനാഴിയൊഴിയട്ടെ ഗാണ്ഡീവഞാണഴിയട്ടെ തേർതിരിച്ചുവിടുക.. മണ്ണിനും പെണ്ണിനുമായെന്തിന് തേർചക്രങ്ങളെ രുധിരമൂട്ടണം വാളുറയിലിടിനനുവദിക്കുക വീരസ്വർഗ്ഗം പ്രാപ്തമാകട്ടെ. #ശ്രീ.