self portrait
ഞാൻ മേലാളനല്ല
എന്നെ അങ്ങിനെ വിളിക്കുകയുമരുത്..
എനിക്ക് ജാതിയില്ലെന്ന് പഠിപ്പിച്ചത് എന്റെ പിതാവാണ്.. എന്റെ പതിമൂന്നാമത്തെ വയസ്സിലാണെന്ന് തോന്നുന്നു അച്ഛനത് പറഞ്ഞത്. നമുക്ക് ജാതിയില്ലെന്ന്. നമുക്ക് എന്നാൽ നമ്മുടെ കുടുംബത്തിന് എന്നാണ് സാരം. ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് വേദമായി വേദ്യമായത് പിതാവിന്റെ ആഹ്വാനം തന്നെയാണ്.
ഒരു മേലാള സമുദായത്തിൽ ജനിച്ചു എന്ന കുറവുനികത്താൻ മധ്യവർഗ്ഗവും വോട്ടുരാഷ്ട്രീയവും കീഴാളർ എന്ന് നാമകരണം ചെയ്ത ഒരു സമുദായത്തിൽ നിന്നാണ് ഞാൻ വിവാഹം ചെയ്തത്.. എന്റെ മക്കൾ മേലാളരും കീഴാളനുമല്ലാതെ എന്റെ മക്കളായും നല്ല കുട്ടികളായും വളരുന്നു....
ഇതിവിടെ അടിവരയിട്ടു പറയാൻ കാരണം കുറച്ചുകാലമായി പല സുഹൃത്തുക്കളും(സുഹൃത്തെന്ന് ഞാൻ കരുതിയവർ) എന്നെ അവരുടെ ജാതിമതരാഷ്ട്രീയ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കയും എന്റെ അനുവാദമില്ലാതെ അവയിൽ ചേർത്തുവയ്ക്കയും ചെയ്യുന്നു.
സാഹിത്യാതീതമായ ഒരു ഗ്രൂപ്പിനെയും ഞാനാഗ്രഹിക്കയോ ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ല.
#കേൾക്കുക എനിക്ക് ജാതിചിന്തയില്ല മതചിന്തയും.. എല്ലാ നല്ലമനുഷ്യരും എനിക്ക് ദേവസമന്മാരാണ്.. (ആൾ ദൈവങ്ങളല്ല) എന്റെ ക്ഷേത്രം എന്റെ കുടുംബവും.. എന്റെ പ്രാർത്ഥന അക്ഷരങ്ങളോടുമാണ്.
ദയവായി ശ്രദ്ധിക്കുക
#എനിക്കുംജാതിയില്ല...
sreekumarsree
Comments