Poem Malayalam KALACHARAMAM

#കാലചരമം

കരിമേഘം കാഴ്ചമറച്ചൊരു-
കൂരയതിൽ കൂനിയിരിപ്പായ്.
പെരുവാതം കാലിലുടക്കി
കണ്ണിണയിൽ കൂട്ടായ് തിമിരം.
കൈവിരലുകൾ ചുരമാന്തലിനായ്
കാൽവണ്ണകൾ തപ്പിയുഴിഞ്ഞു.
നഖവിടവിൽ കുഴിനഖവടുവിൻ
ചലമൂറി  പായനനഞ്ഞു.
ചലപിലയായ് പൊഴിയുംമഴയുടെ
സുഖതാളമൊരാസുരധ്വനിപോൽ
നിഴലൊഴിയും മൂലയിലിന്നും
പകൽതള്ളിയിരിപ്പൂകാലം
പുതുശീലുകൾ പാടേതള്ളി
പകലോനെ ശപിപ്പൂ കാലം.
നിറസന്ധ്യകൾ പോയിമറഞ്ഞൊരു
വഴിയേ മിഴി നോക്കയിരിക്കേ,
ഇരുളിഴകൾ തീർത്തൊരുകമ്പള-
മാരോ വന്നുയിരിൽ മൂടി
നനവിരലാൽ തിരിയുമണച്ചൊരു-
സുഖശയന ശയ്യചമച്ചു.
മൃദുപദമായ് ചെവിയിൽ മൂളി
സമയമിതായ് ശുഭനിദ്രയ്ക്കായ്
സമയമിതാ മൃതിയാകുന്നു.
                            ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം