വിക്കിപീഡിയ: ########## 2001-ൽ ആരംഭിച്ച, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും സർവ്വവിജ്ഞാനകോശവും ആണ് വിക്കിപീഡിയ. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആൾക്കാരുടെ സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. വിക്കിപീഡിയയും ഇതിനപവാദമല്ല. (പ്രധാനതാൾ, സംരക്ഷിത ലേഖനങ്ങൾ മുതലായ അപൂർവ്വം താളുകൾ ഒഴിച്ച്). വിക്കിപീഡിയ, വിക്കിപീഡിയ സംഘം എന്ന നിർലാഭസമൂഹത്തിന്റെ അംഗീകൃത വ്യാപാരമുദ്രയാണ്. വിക്കിപീഡിയ സംഘം, വിക്കി പ്രവർത്തനങ്ങളുടേയും സഹോദരസംരംഭങ്ങളുടെയും നിർമ്മാതാക്കളും ആണ്. എല്ലാ താളുകളിലും കാണുന്ന കണ്ണികൾ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളിലേക്കും നയിക്കാൻ പ്രാപ്തമാണ്. വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം ആർക്കും വിക്കിപീഡിയ ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും, ലേഖനങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുവാനും, നല്ലല