Poem Malayalam
ഇരുളുവെട്ടുവാൻ വാളോങ്ങുക
***************************
കനലണച്ച്
പൊരുത്തിപുകച്ച് അതിൽ,
നിഴലുവീഴ്ത്തി-
ക്കളിപ്പുസൂര്യൻ.
കരളുകത്തിയ
കുഞ്ഞിക്കിടാത്തർക്കാ-
യിരുളുമാത്രം
പകുത്തു കാലം.
നിഴലുപാകിയീ-
പകലുറക്കങ്ങ-
ളഴലുകാണാ
കിരാതകാലം.
കടലു കത്തുന്ന
ചൂട്ടൊരുക്കേണമിന്ന-
തിനു പകരണം
ചങ്കിലെ തീ.....
വരികസഹജരേ
കനവു കൊയ്യുക,
വൃണിതഹൃദയരേ
കൈകോർക്ക നാം.
പുതിയ ജന്മമെടുക്കില്ല-
യീശ്വരൻ,
പുതിയ ചിത്രം
രചിക്കില്ല കാലവും.
ഇരവു പകലുകളാക്കണം,
നമ്മളീയിരുളുവെട്ടി
തിരിനാട്ടിയൂട്ടണം
വിടരവെ കൂട്ടിരിക്കണ-
മോർക്കുക സമത താനേ
വിരിഞ്ഞതല്ലിതുവരെ.
ശ്രീ...
Comments