short note - karamana

കരമനയും ഘരമുനിയും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കരമന:-
തിരുവനന്തപുരം  നഗരത്തില്‍  കിഴക്ക് ഭാഗത്ത്  കരമനയാറിന്റെ തീരത്തുളള സ്ഥലം. തിരുവനന്തപുരം  കന്യാകുമാരി  ദേശീയപാത
യും റെയില്‍  പാതയും  കടന്നു പോകുന്നത് ഈ പ്രദേശത്ത്  കൂടിയും  കരമന നദിയെ കടന്നുമാകുന്നു.

കരമന  നദി:-
കേരളത്തിൽ  പശ്ചിമഘട്ടത്തിന്റെ തെക്കേ  അറ്റത്ത്  "അഗസ്ത്യാർകൂടം" മലയിലെ "ചെമ്മുഞ്ഞി" മേട്ടിൽ നിന്നുത്ഭവിച്ച് '68' കിലോമീറ്റർ ഒഴുകി  കോവളത്തിന് സമീപം പ്രശസ്തമായതും കേരളത്തിലെ  ഏക   പരശുരാമ ക്ഷേത്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു. തിരുവനന്തപുരം  ജില്ലയിലെ  നെടുമങ്ങാട്  നെയ്യാറ്റിൻകര  തിരുവനന്തപുരം  താലുക്കുകളെ തഴുകിയൊഴുകുന്ന കരമനയാറിന്റെ  മാർഗ്ഗമദ്ധ്യ നെടുമങ്ങാട് താലൂക്കിൽ  രണ്ട് അണക്കെട്ടുകൾ (പേപ്പാറയും അരുവിക്കരയും) നദിയുടെ  ഗതിയ്ക് തടയണ തീർക്കുന്നുണ്ട്. ഇതില്‍  തിരുവനന്തപുരത്ത്  നിന്നു  13 കിലോമീറ്റർ  അകലെയുള്ള  അരുവിക്കര  ഡാം  ആണ് തിരുവനന്തപുരം  നഗരത്തിന്റെ കുടിവെള്ള  സംഭരണി.  തിരുവിതാംകൂർ രാജാവിന്റെ  സഹായത്തോടെ  ബ്രിട്ടീഷ്കാർ  പണികഴിപ്പിച്ച  പമ്പിംഗ് ഇല്ലാതെ ജലം നഗരത്തിലെത്തുന്ന " വെല്ലിംഗ്ടൺ വാട്ടര്‍  വർക്സ് " എന്ന പ്രശസ്തമായ പഴയ ഇഞ്ചിനീയറിംഗ്  ഈ അരുവിക്കര  ഡാമിലാണ്. 
ഈ നദിയുടെ  തീരം 68 കിലോമീറ്റർ  ആയിരുന്നിട്ടും അതിന്റെ  ഏകദേശം  അവസാനഭാഗം  വരുന്നയിടത്ത് "കരമന" എന്ന സ്ഥലം ഉണ്ടായിരിക്കയും ആ സ്ഥലപ്പേര് നദിക്കാകെ ചാർത്തി കിട്ടിയതെങ്ങിനെയെന്നും വസ്തു  നിഷ്ഠമായ ഒരു പഠനം നടന്നതായി കാണുന്നില്ല. കരമന നദിയുണ്ടായ ശേഷം  അതിന്റെ എക്കൽ മണ്ണടിഞ്ഞുണ്ടായ ഭൂപ്രദേശത്ത് മനകൾ വന്നപ്പോൾ  "കരമന തീരത്തെ മന" എന്നത് ലോപിച്ച് ആ പ്രദേശത്തിന് കരമന എന്ന  പേര് വന്നതാകാമെന്നും അനുമാനമുണ്ട്.
  നമ്മുടെ  സ്ഥലനാമങ്ങളെല്ലാം തന്നെ   പുരാണങ്ങളുമായി ഇഴ ചേര്‍ന്നതായി കാണാം വിശ്വസിക്കാൻ  തെളിവുകളില്ലെങ്കിലും അധികമാർക്കുമറിയാത്ത  അത്തരം  ഒരു ഐതിഹ്യവും  കരമനയുടെ പുരാതന  കഥകളിലുണ്ട്.
അയ്യായിരം  വർഷങ്ങൾക്കപ്പുറം  കരമന നദിയുടെ തീരപ്രദേശത്തെ നിബിഢ വനത്തില്‍  "ഘരമഹർഷി" എന്ന  മഹാ താപസി  ആശ്രമം സ്ഥാപിച്ച് വസിച്ചിരുന്നതായും മഹാനായ അദ്ദേഹം  തന്റെ  തപശക്തിയാൽ മഹാവിഷ്ണുവിന്റ അനുഗ്രഹ സിദ്ധികള്‍  ലഭിച്ചിരുന്ന ആളായിരുന്നുവെന്നും സ്വന്തം  സിദ്ധിയാൽ അദ്ദേഹം  നദിയുടെ  മീതെ നടന്ന് അഗസ്ത്യാർപർവ്വത സന്ദര്‍ശനം നടത്തിയിരുന്നെന്നും വിശ്വസിച്ചിരുന്നു. ടി ഘരമഹർഷിയുടെ മന (ആശ്രമം) നിലനിന്നിരുന്ന  സ്ഥലം "ഘര+മന" എന്നറിയപ്പെടുകയും കാലാകാലം  അത് ലോപിച്ച്  "കരമന " ആയി മാറിയെന്നും വിശ്വാസം. ഘരമുനി (കരമുനി)യുടെ ആശ്രമത്തിന്  മുന്നിലെ  നദി പിൽക്കാലം ഘരമന ആര്‍  എന്നും  അത് ലോപിച്ച്  കരമനയാർ ആയെന്നും പറയപ്പെടുന്നു.
വാമൊഴികളിലൂടെ മൃതപ്രായമായ ഈ കഥയ്ക്ക്  ഒരു സാക്ഷ്യം  നൽകാൻ  പറ്റിയ പുരാണങ്ങളോ ചരിത്ര പഠന പുസ്തകമോ ഈയുള്ളവന്റെ  ശ്രദ്ധയിലെത്തിയിട്ടില്ലാത്തതിനാൽ ഈ വിവരണങ്ങളുടെ സാധുത  കേവലമാണെന്നതും സ്മരിക്കുക. പ്രിയ വായനക്കാർക്ക് കൂടുതല്‍  പറയാനുണ്ടാകും പങ്കുവയ്കാനും
sreekumarsree. 16/08/2015

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്