poem - morning wishes പുലർകാല വന്ദനം
പുലർകാല വന്ദനം
×××××××××××××××××.
ഇമ്പം തുളുമ്പിയ
ജാലങ്ങളായിരം.
ചന്തംകലർത്തിയൊരുക്കി-
കണിക്കേകി,
അന്പോടു ഭൂമിയെ
പാലിക്കുമീശനേ..
കുമ്പിടുന്നേകനേ,
നിൻദയാ വായ്പിനെ.
നീർത്തുളളിയൊന്നിനെ
നീരായൊഴുക്കിയും
രൗദ്രഭാവം പൂണ്ടലറി-
ക്കുതിക്കുന്ന നീലക്കടലി-
ന്നലകളായ് മാറ്റിയും,
മർത്ത്യ മനസ്സിന്റെയസ്ഥിര-
ഭാവത്തെയെത്ര വിരുതിനാൽ
ദൃഷ്ടാന്തമാക്കി നീ..
ചിത്തം മയക്കുന്ന
ചെന്താമരയെത്ര-
വൃത്തിഹീനം ചെളി
പെറ്റതെന്നാ പൊരുൾ,
പട്ടുവസ്ത്രം ചേര്‍ത്ത
പൊൻ നൂലിഴകളോ
പൊട്ടുജാലത്തിന്റെ
സൃഷ്ടിയാണത്ഭുതം.
കൂരിരുട്ടും പുലർ വെട്ടവും
പേമാരി, മാനസമോഹനം
മഞ്ഞു കണം മുതല്‍
മാനത്തെയാകെ നിറയ്കുന്ന
പൊൻവെളി തൂകുന്ന
സൂര്യനെ പെറ്റതും നീയെന്ന-
തോർക്കുകിലെത്ര-
വിചിത്രമെൻ പ്രാർത്ഥന-
കേൾക്കണേയെന്നുളള
രോദനം ബാലിശം!!
ലോകാ സമസ്ത സുഖിനോ
ഭവന്തുവെന്നാചാര്യ-
ദർശനമെത്രയുമുത്തമം.
ആകട്ടെ ലോകത്തിനാകെ-
പ്പരക്കട്ടെ ദീനതയില്ലാത്ത
വാനുറ്റ പൊന്നൊളിയ്കാവതു
ചെയ്ക നാം ആവോളം ചെയ്യുക
മാനവ ജന്മാവതാരം പുലരട്ടെ.
മാനവൻ വാനവനെപ്പോലെയാകുക
മാനസ്സം സ്വർഗ്ഗങ്ങളായി ചമയ്കുക.
sreekumarsree
Comments