poem - jeeva charithram

ജീവചരിത്രം
°°°°°°°°°°°°°°°°
ആരംഭമായിരുന്നില്ല..
മുക്കാലും  എഴുതി കഴിഞ്ഞിരുന്നു..
ചില ഏടുകള്‍  വീണ്ടും
തിരുത്തിയിരിക്കെയാണ്
അവനെത്തിയത്,
'രാത്രി'!
"ഞാന്‍  ഞാന്‍  മരിച്ചിട്ടില്ല
സ്നേഹിതാ".
ശരിയാണ്..
രാവിന്റെ  സമയമാപിനി,
ഇനിയുമൊഴുകാനൊരുപാട് നാഴിക
നിശയിനിയും ജീവനോടെ..!
അവനെഴുതട്ടെ..
ശീർഷകം വെട്ടിയെഴുതി
"ആത്മകഥ" .
എഴുത്തോല നീക്കി,
എഴുത്താണി നൽകി.
പതിയെ  ശയ്യപൂകി
രാത്രീ..
നിനക്കിതാ  ശുഭരാത്രി.
  sreekumarsree 2/9/15

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്