വികാരങ്ങളുടെ വിപണിയോ മാധ്യമങ്ങൾ


മാധ്യമങ്ങൾ,ഇന്നത്തെ ലോകത്തിൽ, അപാരമായ സ്വാധീനശേഷിയുള്ള ശക്തികളായി മാറിക്കഴിഞ്ഞു. എന്നാൽ, അതേ സമയത്ത്, മാധ്യമങ്ങളുടെ ധർമ്മബോധത്തെയും യാഥാർത്ഥ്യത്തോടുള്ള ഉത്തരവാദിത്തത്തെയും കുറിച്ച് നമ്മൾ കാതലോടെ ചിന്തിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

മൃദുലമായ വികാരങ്ങളെ മാധ്യമങ്ങൾ അധികമായി ഏറ്റെടുക്കുന്നു, അതിനെ വിപണനയോഗ്യമാക്കുന്നു. മനുഷ്യമനസ്സിലെ നനവുള്ള നിമിഷങ്ങളെ, പ്രണയത്തിന്റെ ഉമ്മയോ ഒരു മുപ്പത് സെക്കൻഡ് ദു:ഖത്തിൻറെ കാതലായ നിമിഷങ്ങളോ, അവർ പ്രധാന വസ്തുക്കളാക്കുന്നു... കാഴ്ചക്കാരുടെ കാഴ്ചപ്പാട് വിറ്റഴിക്കാവുന്ന ഒരു ഉപഭോഗവസ്തുവായി മാറ്റുന്നു. ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്‍പ്പിച്ച തനിമയും, മനസ്സിന്റെ അത്രയും ലോലമായ ഓളവും, മാധ്യമപ്രവാഹത്തിൽ നഷ്ടപ്പെടുന്നു.

ഇതോടെ സംഭവിക്കുന്നതെന്താണ്: കാതലായ വിഷയങ്ങൾ സമൂഹത്തിലെ അന്തർധാരകളും, മനുഷ്യാവകാശ ചർച്ചകളും, പാവപ്പെട്ടവരുടെ നിശബ്ദ പോരാട്ടങ്ങളും മാഞ്ഞുപോകുന്നു. അവ ലോകത്തിന്റെ മുൻതൂക്കത്തിലേക്ക് എത്തുന്നതിന് മുമ്പേ മറവിയുടെ കറുത്ത മറയിൽ അടയുന്നു.
സത്യത്തിന്റെ ദീപം, ഒരു കാറ്റിൻറെ തലോടലിൽപ്പോലും കുലുങ്ങുന്ന ഒരു കിരണമായി, വിറങ്ങലിക്കുന്നു.


മാധ്യമങ്ങളിന്ന് വികാരങ്ങളുടെ വിപണിയാണ് . മാധ്യമങ്ങളിൽ തകർച്ചവാരിയായ വികാരങ്ങളുടെ വ്യാപാരം നടക്കുന്നു. ഓരോ ദു:ഖത്തെയും ആഘോഷിക്കുകയും, ഓരോ സന്തോഷത്തെയും sensationalise ചെയ്യുകയും ചെയ്യുന്ന ഈ പ്രവണത, മാനുഷികതയുടെ നന്മയെ തന്നെ ചോദ്യചിഹ്നമാക്കുന്നു... ഒപ്പം കാതലായ വിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു.. ഗൗരവമേറിയ വിഷയങ്ങൾക്ക് കോളമില്ലാതെ പോകുന്നു..

മുമ്പൊക്കെ, ഒരു വാർത്ത കണ്ടാൽ, ആ അനുഭവം ഹൃദയത്തിൽ കടന്നുകൂടുമായിരുന്നു.
ഇന്ന്, മനസ്സിന്റെ അവ്യക്തമായ ഗതികളിൽ, ദൃശ്യവൽക്കൃതമായ കഥകളുടെ ദൈവീകത നഷ്ടപ്പെടുന്നു. വിൽപ്പനയ്ക്കുള്ള വസ്തുക്കളായി മാറിയ വികാരങ്ങൾ, ഒടുവിൽ നമ്മെ അനാസക്തരാക്കുന്നു യഥാർത്ഥ വേദനയോടും യഥാർത്ഥ സന്തോഷത്തോടും അനുനയിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.
ജീവിതത്തിന്റെ യഥാർത്ഥ നാടനങ്ങൾ മറവിയുടെ പശ്ചാത്തലത്തിൽ തേറിപ്പോകുമ്പോൾ,
കാതലായ വിഷയങ്ങൾ — സാമൂഹിക നീതി, വംശീയ സമത്വം, പ്രകൃതിയുടെ സംരക്ഷണം, അഴിമതിയോടുള്ള പോരാട്ടം
ഇവ പൂർണ്ണമായും ഒഴിച്ചുകളയുന്നു.

സത്യത്തിന്റെയും മാനവികതയുടെയും തിരസ്കരണം
ഈ പശ്ചാത്തലത്തിൽ, മനസ്സിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണ്. സത്യത്തിനും മാനവികതയ്ക്കും നവമാധ്യമധർമ്മത്തിൽ സ്ഥാനമുണ്ടോ..
മാധ്യമങ്ങൾ കാഴ്ചയുടെ ആവശ്യം നിറവേറ്റുമ്പോൾ, വിവേകത്തിന്റെ ആവശ്യങ്ങൾ പിന്മാറ്റപ്പെടുന്നു. എന്നാൽ, സത്യദീപം പൂര്‍ണമായും തീർന്നുപോകുമെന്നില്ല.
മറിഞ്ഞുപോയ സത്യത്തെയും മറഞ്ഞുപോയ കാതലിനെയും കണ്ടെത്താനുള്ള തീർത്ഥയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.. ചിലരിൽ സദാ, തീവ്രതയോടെയും വിശ്വാസത്തോടെയും. വിലങ്ങുന്ന ഈ കാലത്ത്, ഓരോ മനുഷ്യനും ഒരു ചെറു ദീപമാകേണ്ട സമയമാണിത്.
വാർത്തകൾ കാണുമ്പോഴും, വായിക്കുമ്പോഴും, ഒരിക്കലെങ്കിലും ചിന്തിക്കുക:
ഇത് സത്യമാണ്? അല്ലെങ്കിൽ സത്യത്തിന്റെ വ്യാഖ്യാനമാത്രമോ?
ഇത് ദു:ഖത്തിന്റെ ആഴമോ, അതോ അത് വിറ്റഴിക്കാവുന്ന പാഴ്‌പിണ്ഡമോ?

മാത്രമല്ല നമ്മുടെ ജീവിതത്തിലൂടെ, നമ്മൾ സ്വയം സത്യത്തിന്റെയും കരുണയുടെയും വിനിമയകേന്ദ്രങ്ങളാകണം.
മറ്റൊരുവട്ടം മാധ്യമങ്ങൾ നമ്മെ നേർവഴിയിലൂടെയല്ലാതെ കൊണ്ടുപോകുമ്പോൾ, നാം നമുക്കൊരു ദീപമായിരിക്കാൻ തയ്യാറാവണം ഒരുകൈയിലുള്ള വെളിച്ചവും, മറുകൈയിൽ സത്യത്തിന്റെ പടവുകളിലും പിടിച്ചുകൊണ്ട് നാം സഞ്ചരിക്കണം.

-- മാധ്യമങ്ങൾ ഇങ്ങനെ മതിയോ, ഉത്തരവാദിത്വത്തിന്റെ വെളിച്ചം എവിടെ നിന്നുണരും...?

മാധ്യമപാഠഭാഗങ്ങൾ നാം മറക്കുകയല്ലേ.... അതിന്റെ സത്യസന്ധതയും...
മാധ്യമങ്ങളുടെ പ്രഥമ പാഠം സത്യം തേടലും സംരക്ഷണവുമാണ്.
വാർത്തകൾ sensational ആക്കുമ്പോഴും, പണത്തിനും പ്രശസ്തിക്കും വഴങ്ങി സത്യത്തെ കൈവിടേണ്ടതില്ല.
സത്യം ഒരു ദർശനംപോലെയാണ്:
ഒരു വാർത്തയുടെ മുഴുവൻ ദിശയും, പിന്നണി അന്വേഷണവുമാണ് സത്യത്തെ തളിർപ്പിക്കുന്നത്.

മാധ്യമവൃത്തിയിൽ നിലനിൽക്കേണ്ടതല്ലേ മാനുഷികത..
വാർത്ത നൽകുമ്പോൾ, അതിന്റെ ആന്തരികമായ മാനുഷികത മറക്കരുത്.
ഒരു ദുരന്തം, ഒരു മരണവാർത്ത, ഒരു സാമൂഹിക വിഷയം — ഇവയിലെ ഓരോരുത്തരുടെയും മനസ്സാണ് ആദ്യം കാണേണ്ടത്.
വേദനയെ കച്ചവടമാക്കാതെ, കരുണയോടെ കൈകാര്യം ചെയ്യേണ്ടത് മാധ്യമധർമ്മമാണ്.

വാർത്താ പ്രസരകർക്ക് നിരൂപണശേഷിയും ബോധവത്കരണവും ആവശ്യമല്ലേ..?
മാത്രമല്ല, മാധ്യമങ്ങൾ ജനതയെ വിവരവാന്മാരാക്കേണ്ട ഉത്തരവാദിത്വവുമുണ്ട്.

വാർത്ത എന്നാൽ വെറും വിവരണമാകരുത്...

1.പ്രമേയവും പശ്ചാത്തല വിവരം നൽകുക,
2.പ്രശ്നത്തിന്‍റെ രണ്ട് വശങ്ങളും തുറന്ന് കാണിക്കുക.
3.വാർത്ത ചിന്തനശേഷി ഉണർത്താനുതകണം.
4. വാർത്ത സ്വതന്ത്രതയും ഉത്തരവാദിത്വവുമുള്ളതാക്കുക
 
മാധ്യമങ്ങൾക്ക് സ്വതന്ത്രത അനിവാര്യമാണ്. പക്ഷേ, അതിന്‍റെ എല്ലാ കാതലുകളും ഉത്തരവാദിത്തത്തിലൂടെ അളക്കപ്പെടണം. പ്രത്യക്ഷമായ ഇരുപത് സെക്കൻഡ് ലൈവുകൾക്കപ്പുറം,
സമാധാനപരമായ വിലയിരുത്തലുകളും ആഴത്തിലുള്ള റിപ്പോർട്ടിംഗും ആവശ്യമാണ്.

ജനബോധവും പുതിയ പ്രത്യാശയും

മാധ്യമങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയുകയില്ലെങ്കിൽ,
നാം – വായനക്കാർ – സജീവ ബോധമുള്ളവർ ആകണം.
വാർത്തകൾ സ്വീകരിക്കുമ്പോൾ, ചോദ്യങ്ങൾ ചോദിക്കുക: 

ഇത് ആരുടെ കാഴ്ചയാണ്?
എന്താണ് മറച്ചു വച്ചിരിക്കുന്നത്?
ആരുടെ സ്വരം കേൾക്കപ്പെടുന്നില്ല?

ഇങ്ങനെയാകുമ്പോൾ,
നമ്മൾ ഒരു പുതിയ മാധ്യമപാഠത്തിന്റെയും സത്യപ്രസ്ഥാനത്തിന്റെയും സഹപാഠികൾ ആകുന്നു.
മാറ്റം പടരട്ടെ — അടങ്ങിയ മനസ്സുകളുടെ ശബ്ദമായി, വെളിച്ചത്തിന്റെ ദീപമായി.

മാധ്യമങ്ങൾ വികാരങ്ങളെ വാര്‍ത്തയാക്കി പണമാക്കിയാലും,
കാതലായ വിഷയങ്ങളെ മറച്ചു വെച്ചാലും,
സത്യം കാത്തുസൂക്ഷിക്കാൻ നമ്മൾ ശ്രമിച്ചാലേ ലോകത്തിന്‍റെ ദിശ നന്മയിലേക്ക് തിരിയുകയുള്ളു.
ഓരോ വായനക്കാരനും കാഴ്ചക്കാരനും
ഒരു ചെറിയ ദീപം പൊരുത്തിയാൽ,
മറവിയുടെ മരയഴികൾ ഇളകും, യാഥാർത്ഥ്യത്തിന്‍റെ പ്രകാശം വീണ്ടും പടരുകയുമാകും.
ശുഭാശംസയോടെ..🙏🙏🙏
Sree. ©️ 14062025 



Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ