ഒറ്റമരത്തിലെ പരാഗണങ്ങൾ

മരുഭൂവിലെ
ഒറ്റമരങ്ങളിലെ പൂക്കൾ,
പരാഗണവിധേയരല്ല...
വനാന്തരങ്ങളിൽ പരാഗരേണുക്കൾ
കൈമാറുന്ന കാറ്റുകൾ
ഇവയെ കാണാറില്ല;
അവയോട് മിണ്ടാറില്ല....
അവ തങ്ങളുടെ ഗന്ധങ്ങൾ
സ്വയം ശ്വസിക്കുന്നു
അവയുടെ സ്വപ്നങ്ങളിൽ
രേണുക്കൾ പൂക്കൾ തേടി
ആകാശസീമകളിൽ പറക്കുന്നു..

മഴപെയ്യാത്ത ആകാശം പോലെ,
വാക്കുകളില്ലാത്ത വാക്യംപോലെ
ഇവയുടെ കാത്തിരിപ്പുകൾ...,

ഒരു തൂമഞ്ഞു പോലും
അവയുടെ ഓർമ്മപാത്രത്തിൽ
പൊഴിഞ്ഞിട്ടില്ല... എങ്കിലും
പറയാതെ ഒഴിയുന്നൊരു
ഈ ഒറ്റനിലാവിൻ നെഞ്ചിൽ
ഇവ ഇപ്പോഴും വിടരുന്നു
പരാഗമില്ലാതെ...
പരപരാഗണവുമില്ലാത്ത
അർദ്ധപുഷ്പങ്ങളായി.

Sree.23.05.2025.
 ©️is reserved

Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ