Posts

Showing posts from February, 2024

ന്യൂജൻ_റിമൈൻഡർ

Image
. "ഇന്ന് നമ്മൾ കണ്ടെത്തിയ ദിനമാണ്... ഈ ദിനം നമ്മുടെ ദിനമാണ്..".. അവൻ അവളുടെ കാതിൽ മൊഴിഞ്ഞു... "അതെ.. ഇതു നമ്മുടെ പ്രേമ സാക്ഷാത്കാരത്തിന്റെ നളാണ്.. ഇതു നമ്മൾ ഒരിക്കലും മറക്കരുത്..." അവന്റെ കണ്ണുകളിൽ നോക്കി അവളും പ്രതിവചിച്ചു... എല്ലാ വർഷവും ഈ ദിനം നമുക്ക് ആഘോഷിക്കാം മറക്കാതിരിക്കാം.. അതുപറഞ്ഞ് ഇരുവരും തങ്ങളുടെ ഫോൺ എടുത്ത് "ഗൂഗിൾ കലണ്ടറിൽ" അന്നത്തെ ദിനം Reminder സെറ്റുചെയ്തു.... ഫെബ്രുവരി 29 എന്ന തീയതി എങ്ങനെ എല്ലാവർഷവും  Remind ചെയ്യുമെന്നറിയാതെ GOOGLE CALENDAR ചിന്താവിഷ്ടനായിരുന്നു. ©️sree. 

പുഴ വരച്ചു....

Image
പുഴ വരയ്ക്കുമ്പോൾ അവളെന്ന് നാമം വേണം.. അവൾ പെറ്റ സൈകതങ്ങളും വരയ്ക്കണം. അവളിലൊത്തിരി നീർകിളികൾ നീന്തിത്തുടിക്കണം അവളിലായിരം താമരകൾ അതിലോലമാകണം.. അതിലൊരു വെൺതാമര അതിവിശിഷ്ടം...! പുഴ വരയ്ക്കുമ്പോൾ അവളിലാകാശം തെളിയണം.. അതിനതിരുകളിൽ തരുലതാദികളുടെ നിഴൽ, അവളിലലിയണം അതിലോലമൊരു പനിമതി... പുഴവരയ്ക്കുമ്പോൾ പുഴമാറിലാകെയും പുള്ളിവാലൻ മീനുകൾ..! പുഴയിലൊരു ചെറുതോണി പുഴയരുകിലൊരു പൂമരം. പുഴ വരയ്ക്കാനിരുന്നുഞാൻ വരതീർന്നു, നോക്കുവിൽ മുകളിലായ് വായ് വട്ടംകുറുകിയ ചേർപ്പുമായ് ചുവടിൽ മുന്നിഞ്ചിന്റെ ചുറ്റളവിലൊരുപുഴ.... പൂവില്ല പുള്ളിവാൽ മീനില്ല  പുഴയിലെ തോണിയിൽ പാട്ടില്ല പതിവായി പുഴയാകെ പൂക്കുന്ന നെയ്യാമ്പലും കുളിരില്ല തെളിനീരിനുറവയും കണ്ടില്ല പുഴവരയ്ക്കാനേറെ നിറവുമില്ല... പുഴവരച്ചിന്നുഞാൻ വരപൂർത്തിയായിതാ "ഒരുലിറ്ററളവുള്ള" തെളിവുള്ള പൂമ്പുഴ...!! തുണിസഞ്ചിക്കൂട്ടിലായ് ഒരുവലിയ പുഴയവൾ, ഇരുപതുകാശിന്റെ പുഴ സുന്ദരി..... (നാളെ…. ഞാനെന്റെ മണ്ണും മണമുള്ളകാറ്റും മധുവുള്ള പൂവും മനമൊത്തവീടും വരയ്ക്കുന്നുണ്ട് ഇത്തിരിക്കുഞ്ഞൻ ഓക്സിജൻ ബലൂണിനുള്ളിൽ) Sree. 3.2.24

സമർപ്പണം

Image
സമർപ്പണം "നമ്മൾ പഠിക്കണം നമ്മൾ പഠിക്കണം  ആദ്യക്ഷരം മുതൽ മേലോട്ട്.. തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ...." രണ്ടു പ്രായംചെന്ന അമ്മമാർ നാലു ചേച്ചിമാർ രണ്ടു ചേട്ടന്മാർ... ഞാൻ ചൊല്ലിക്കൊടുക്കുന്നതുകേട്ട് അവർ നല്ല ഇമ്പത്തിൽ ഏറ്റുപാടുമായിരുന്നു.. പക്ഷെ ഇത്രകാലമായിട്ടും അവരാരും ആജ്ഞാശക്തിയായി മാറാത്തത് എന്തുകൊണ്ടാവുമെന്ന് ഞാനിടക്കിടെ ആലോചിക്കാറുണ്ട്...  കഥ ഇന്നും ഇന്നലെയുമല്ല.. എന്റെ PDC (പ്രീഡിഗ്രിയും ഒരു ഡിഗ്രിയായിരുന്ന കാലം) കാലത്തേതാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായിരുന്നു ഞാനും,.  മേൽവിവരിച്ച എട്ടുപേരായിരുന്നു എന്റെ ബെസ്റ്റ് സ്റ്റൂഡന്റ്..  ക്ലാസ്സുമുറി സ്റ്റൂഡന്റിൽ ഒരാളായിരുന്ന രമണിചേച്ചിയുടെ വീട്ടുമുറ്റവും. രമണിചേച്ചി ക്ലാസ്സിലെ മുറുക്കാൻ ചെല്ലമായിരുന്നു.. എപ്പോഴും മുറുക്കുന്ന സ്വഭാവമായിരുന്നു ചേച്ചിയുടേത്. 1989-90 കളാണ് എന്റെ നാട്ടിലെ കുന്ന്വോളിലെ (കുന്നുമുകൾ) ചെറിയൊരു കോളനിയിലാണെന്റെ ക്ലാസ്സ് . പേരുപോലെ വലിയ കുന്നിൻമുകളൊന്നുമല്ല ഞങ്ങളൊക്കെ അധിവസിക്കുന്നിടത്തെക്കാൾ അല്പംകൂടി ഉയര്‍ന്ന സ്ഥലമായതിനാലാണ് അങ്ങനെ പേരുപറയുക. ആഴ്ചയിൽ മൂന്ന് ദിനമാണ് ക്ലാസ്സ് അതായത് മ
Image
തൊള്ളായിരത്തി ഇരുപത്തെട്ടിൽ, ശ്രീനാരായണഗുരു ഭൂമിവിട്ട കന്നി മാസത്തിൽ, നാറാപിള്ള കുഞ്ഞു അമ്മയ്ക്ക് പുടവകൊടുത്ത് അവളെ അയ്യാട്ടുമ്പിള്ളിയിലേക്ക് കൊണ്ടുവന്നു. മുമ്പ് ശ്രീനാരായണനെ പരി ഹസിച്ചതിനുള്ള ശിക്ഷ നാറാപിള്ളയ്ക്കു കൊടുക്കാൻ കാലം ചെറിയ കനലുകൾ ശേഖരിച്ചുവച്ചിരുഗന്നു. ആദ്യരാത്രി, വെറിപൂണ്ട് ആൺ നായ്ക്കളുടെ വെറുപ്പുളവാക്കുന്ന ഓലിയും ഒന്നിലേറെ നായകന്മാർ ഭോഗിച്ചുപേക്ഷിച്ച പെൺപട്ടികളുടെ ദയനീയമായ മോങ്ങലുകളും ഇടവിട്ടു കേട്ടുകൊണ്ടിരുന്ന ആ കന്നിമാസരാത്രി, കുഞ്ഞു അമ്മയോട് തന്റെ ലക്ഷണംകെട്ട മുഖത്ത് ശൃംഗാരം വരുത്തിക്കൊണ്ട് നാറാപിള്ള ചോദിച്ചു:  “കുഞ്ഞേ”,  താൻ വാങ്ങിവച്ചിരുന്ന കാശുമാലയിട്ട് കൂടുതൽ സുന്ദരിയായി ഇരുന്ന പുതുപ്പെണ്ണിനെ നാറാപിള്ള കുറ്റി വിരലുകൊണ്ട് തൊട്ടു:  “എന്റെ കാശല്ലാതെ, കുഞ്ഞിന് ഇഷ്ടം തോന്നണ എന്തെങ്കിലും എനിക്കൊണ്ടോ?” കയറ്റുകട്ടിലിൽ കണ്ണുപൊത്തിയിരിക്കുകയായിരുന്ന കുഞ്ഞു അമ്മ ഉടൻ പറഞ്ഞു:  “ഉം, എണ്ട്. “എന്താത്?”,  ആകാംക്ഷ പൊറാനാകാതെ നാറാപിള്ള അവളുടെ കൈകൾ പിടിച്ചു മടിയിൽ ചേർത്തു. കുഞ്ഞുഅമ്മയുടെ മുഖം തുടുത്തു. സ്വരം നനുത്തു.  “നിങ്ങടെ പേര്!” “ഏത്? നാറാപിള്ളാന്നോ?” “അല്ല, മുഴുപ്പേര്, കുഞ്ഞു അ

നമ്മുടെമാത്രം പ്രണയം

Image
എന്തെന്നാൽ നീ മന്ത്രിച്ചതെന്റെ ഹൃദയത്തോടാണ് നീ ചുംബിച്ചതെന്റെ ആത്മാവിനെയാണ്.. മായുന്നില്ലയാ മുദ്രണം ദുരിതത്തിരമാലയിലും അകലുന്നില്ലയാസ്വനം എന്റെ കർണ്ണവരുതിക്കുമപ്പുറം.. എന്തെന്നാൽ നീ മന്ത്രിച്ചതെന്റെ മോഹങ്ങളോടായിരുന്നു നീ ചുംബിച്ചതെന്റെ ആവേശങ്ങളിലായിരുന്നു... "നമ്മുടെ പ്രണയം കടൽകാറ്റേറ്റു, തിരതൊടുന്നൊരു തിരമാലയല്ലായിരുന്നു.. ആയിരംതിരകളെ ഗർഭംചുമക്കുന്ന ആഴക്കടലായിരുന്നത്.." അതുകൊണ്ടാകണം ഒരുകുമ്പിൾ ജലത്തിലും നമ്മുടെമാത്രം പ്രണയത്തിന്റെ ഉപ്പുരുചി,.. ഒരുചെറുകാറ്റിലും അതിനെപ്പൊഴും ജീവന്റെ ഉപ്പുമണം.... ©️Sreekumar Sree 16.07.2023