തൊള്ളായിരത്തി ഇരുപത്തെട്ടിൽ, ശ്രീനാരായണഗുരു ഭൂമിവിട്ട കന്നി മാസത്തിൽ, നാറാപിള്ള കുഞ്ഞു അമ്മയ്ക്ക് പുടവകൊടുത്ത് അവളെ അയ്യാട്ടുമ്പിള്ളിയിലേക്ക് കൊണ്ടുവന്നു. മുമ്പ് ശ്രീനാരായണനെ പരി ഹസിച്ചതിനുള്ള ശിക്ഷ നാറാപിള്ളയ്ക്കു കൊടുക്കാൻ കാലം ചെറിയ കനലുകൾ ശേഖരിച്ചുവച്ചിരുഗന്നു. ആദ്യരാത്രി, വെറിപൂണ്ട് ആൺ നായ്ക്കളുടെ വെറുപ്പുളവാക്കുന്ന ഓലിയും ഒന്നിലേറെ നായകന്മാർ ഭോഗിച്ചുപേക്ഷിച്ച പെൺപട്ടികളുടെ ദയനീയമായ മോങ്ങലുകളും ഇടവിട്ടു കേട്ടുകൊണ്ടിരുന്ന ആ കന്നിമാസരാത്രി, കുഞ്ഞു അമ്മയോട് തന്റെ ലക്ഷണംകെട്ട മുഖത്ത് ശൃംഗാരം വരുത്തിക്കൊണ്ട് നാറാപിള്ള ചോദിച്ചു:
“കുഞ്ഞേ”,
താൻ വാങ്ങിവച്ചിരുന്ന കാശുമാലയിട്ട് കൂടുതൽ സുന്ദരിയായി ഇരുന്ന പുതുപ്പെണ്ണിനെ നാറാപിള്ള കുറ്റി വിരലുകൊണ്ട് തൊട്ടു:
“എന്റെ കാശല്ലാതെ, കുഞ്ഞിന് ഇഷ്ടം തോന്നണ എന്തെങ്കിലും എനിക്കൊണ്ടോ?”
കയറ്റുകട്ടിലിൽ കണ്ണുപൊത്തിയിരിക്കുകയായിരുന്ന കുഞ്ഞു അമ്മ ഉടൻ പറഞ്ഞു:
“ഉം, എണ്ട്.
“എന്താത്?”,
ആകാംക്ഷ പൊറാനാകാതെ നാറാപിള്ള അവളുടെ കൈകൾ പിടിച്ചു മടിയിൽ ചേർത്തു.
കുഞ്ഞുഅമ്മയുടെ മുഖം തുടുത്തു. സ്വരം നനുത്തു.
“നിങ്ങടെ പേര്!”
“ഏത്? നാറാപിള്ളാന്നോ?”
“അല്ല, മുഴുപ്പേര്, കുഞ്ഞു അമ്മ ഭർത്താവിനെക്കുറിച്ചുള്ള അഭിമാനം മുഖത്ത് സ്ഫുരിപ്പിച്ചിട്ട് പൂരിപ്പിച്ചു. #നാരായണൻ....കഴിഞ്ഞാഴ്ച സമാധിയായ ഗുരുദേവന്റെ ശരിപ്പേരല്ലേ അത്?”
നാറാപിള്ള ഞെട്ടി. അപ്പുനായരുടെ ഭാഷയിൽ പറഞ്ഞാൽ, നാറാ
പിള്ള ഹരിഹരപ്പെട്ടുപോയി.
എന്നാൽ അതിലും വലിയ നടുക്കങ്ങൾ വരാനിരിക്കുന്നതേ ഉണ്ടാ
യിരുന്നുള്ളൂ.....
"പരിവർത്തനങ്ങൾക്ക് പരുവപ്പെടാൻ കൂട്ടാക്കാത്ത ഒരു ചെറുപക്ഷം.. സമ്പത്തും ആൾബലവും കൊണ്ട് മേൽത്തട്ടലങ്കരിക്കുന്നു എന്നഹങ്കരിച്ചിരുന്ന ഒരു ചെറുപക്ഷം, കാലത്തിന്റെ അനിവാര്യമായ മാറ്റത്തെ തൃണവൽക്കരിച്ചും അസഹിഷ്ണുതപ്പെട്ടും ഇവിടുണ്ടായിരുന്നതിന്റെ നേർചിത്രമാണ് "മനുഷ്യന്_ഒരു_ആമുഖം" എന്ന പുസ്തകത്തിലെ മേലുദ്ദരിച്ച വരികൾ...
എന്റെ ഓര്‍മ്മ ശരിയാണെങ്കിൽ 2013ലോ മറ്റുമാണ് ശ്രീ. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖമെന്ന പുസ്തകം വായിച്ചത്... ധാരാളം അധ്യായങ്ങൾ ഒറ്റയിരുപ്പിലൊക്കെയിരുന്ന് വായിക്കുമായിരുന്നു...
ഇന്ന് പുനർവായനയ്ക്കെടുത്തു...
കാരണം ശ്രീ. മുഖത്തല ശ്രീകുമാർ സാറാണ്. ആകാശവാണിയിൽ നോവൽസഞ്ചാരമെന്നപേരിൽ ശ്രീ Sreekumar Mukhathala sir ഖണ്ഡശ്ശ: ഈ നോവൽ അവതരിപ്പിക്കുന്നതാണ് പുനർവായനയ്ക്ക് പ്രചോദനം. ഓരോ വായനയിലും പുതിയ അർത്ഥതലങ്ങളിലേക്കും ഭാവങ്ങളിലേക്കുമൊക്കെ ചിന്താധാരയെ നയിച്ചുകൊണ്ടുപോകുന്നുണ്ട് ഈ അമൂല്യപുസ്തകം...
ഒപ്പം ശ്രീ വെള്ളിത്തിരുത്തിത്താഴത്ത്_രാമൻഭട്ടതിരിപ്പാടിന്റെ ഒരു പ്രസ്താവനയിലേക്കും ഓർമ്മ എത്തിനിൽക്കുന്നു..
"യുഗപരിവർത്തനത്തിന്റെ പുലരിക്കോഴി ഇതിനിടയിൽ രണ്ടുവട്ടം കൂകിക്കഴിഞ്ഞു.. ദേശീയപ്രസ്ഥാനത്തിന്റെ ഉദയനാളം കേരളത്തിലെ കുന്നിൻ നെറുകയിലും കുങ്കുമം പൂശി. നായരുണർന്നു തീയരുണർന്നു. അവശവിഭാഗമെന്നനിലയിൽ അകറ്റിനിർത്തപ്പെട്ട അടിയാന്മാരും കുടിയാന്മാരും ത്രിവർണ്ണപതാകയുടെ കീഴിൽ അണിനിരന്നു. ആ ജനക്കൂട്ടത്തിൽ നമ്പൂതിരിയെ കണ്ടില്ല. അയാൾ പൂമുഖപ്പടിയിൽ അമർന്നിരുന്ന് വീണ്ടും വീണ്ടും മുറുക്കിത്തുപ്പി."
കിനാവും_കണ്ണീരും
........
ശരിയാണ്..
ഇന്നും ജന്മിത്വം എല്ലാജാതിയിലും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലിലിരുന്ന് ഉറക്കം തൂങ്ങുകയാണ്...
#Sreekumarsree.
Thank u sri mukhathala sir
Comments