നമ്മുടെമാത്രം പ്രണയം

എന്തെന്നാൽ
നീ മന്ത്രിച്ചതെന്റെ
ഹൃദയത്തോടാണ്
നീ ചുംബിച്ചതെന്റെ
ആത്മാവിനെയാണ്..
മായുന്നില്ലയാ മുദ്രണം
ദുരിതത്തിരമാലയിലും
അകലുന്നില്ലയാസ്വനം
എന്റെ കർണ്ണവരുതിക്കുമപ്പുറം..

എന്തെന്നാൽ
നീ മന്ത്രിച്ചതെന്റെ
മോഹങ്ങളോടായിരുന്നു
നീ ചുംബിച്ചതെന്റെ
ആവേശങ്ങളിലായിരുന്നു...

"നമ്മുടെ പ്രണയം
കടൽകാറ്റേറ്റു,
തിരതൊടുന്നൊരു
തിരമാലയല്ലായിരുന്നു..
ആയിരംതിരകളെ
ഗർഭംചുമക്കുന്ന
ആഴക്കടലായിരുന്നത്.."

അതുകൊണ്ടാകണം
ഒരുകുമ്പിൾ ജലത്തിലും
നമ്മുടെമാത്രം പ്രണയത്തിന്റെ
ഉപ്പുരുചി,..
ഒരുചെറുകാറ്റിലും
അതിനെപ്പൊഴും
ജീവന്റെ ഉപ്പുമണം....


©️Sreekumar Sree
16.07.2023

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്