മിത്തും ശാസ്ത്രവും
# ഭാഗം -1 മിത്ത് "കുളികഴിഞ്ഞാൽ ആദ്യം പുറം(മുതുക്).. തുടയ്ക്കണം എന്നിട്ടേ മുഖവും തലയുമൊക്കെ തുടയ്ക്കാവൂ..." മുത്തശ്ശി ഉണ്ണിയെ സ്നേഹപൂർവ്വം ചേർത്തുനിർത്തി പുറംഭാഗവും പിന്നെ തലയും തുവർത്തി, തലയി അല്പം രാസ്നാദിചൂർണ്ണവും തേച്ചു.... "അതെന്താ മുത്തശ്ശ്യ... ആദ്യം മുതുകു തുടയ്ക്കണമെന്ന് പറയുന്നത്.." എന്തിനും മറുചോദ്യമുള്ള ഉണ്ണിയെ മുത്തശ്ശി മടിയിലിരുത്തി പിന്നെ ഒരു പുരാണകഥ (കാലികത്തിൽ "മിത്ത്") പറയാൻ തുടങ്ങി.. :പണ്ട് പണ്ട്... ഐശ്വര്യത്തിന്റെ ദേവതയായ ശ്രീദേവിയും ശകുനങ്ങളുടെ ദേവതയായ മൂധേവിയും തമ്മിൽ മനുഷ്യനിൽ അധിവസിക്കേണ്ട ഇടത്തെപ്പറ്റി തർക്കമായി... സൽസ്വഭാവിയായ ഐശ്വര്യത്തിന്റെ ദേവി തർക്കത്തിൽ തോറ്റുപോകുകയും അതിൻപ്രകാരം മനുഷ്യനിൽ ആദ്യം പ്രവേശിച്ച് അധിവാസമുറപ്പിക്കാനുള്ള അവസരം മൂധേവിക്ക് ലഭ്യമായുംവന്നു. ഇതു മനസ്സിലാക്കിയ നാരദമഹർഷി അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരുപായം അവതരിപ്പിച്ചു. അതനുസരിച്ച് രണ്ടു ദേവതമാരും ഗംഗാനദിയിലെത്തി അവിടെ ആദ്യം പ്രഭാതസ്നാനം കഴിയുന്ന ബ്രാഹ്മണശ്രേഷ്ഠന്റെ ശരീരത്തിൽ പ്രവേശിക്കണം കുളികഴിഞ്ഞ് ബ്രാഹ്മണൻ ആദ്യം തുവർത്തുന്ന ഭാഗം ആദ്യത്തെ ആളിനു