
അണിയത്തു നീമാത്രമായിരുന്നു ഹിമബിന്ദു പുണരുന്ന ദലമുടൻ വിടരുകിൽ മധുകണം നുകരുവാൻ ഞാനിരിക്കെ.. ചെറുചില്ല തകരുന്ന പ്രഹരത്താലനിലനെൻ പ്രിയമാർന്നമോഹം നില ത്തുവീഴ്ത്തി നിറയെപ്പൊഴിഞ്ഞൊരു മലർമെത്ത തീർത്തൊരാ മലർവാകച്ചോട്ടിലെൻ ഹൃദയവും കാണുക... ചെറുകീടമൊന്നെന്റെ ഹൃത്തിനെയല്പമായ് വെറുതെ മണത്തു കടന്നുപോകുന്നതിൻ മധുരഗന്ധം പണ്ടുപണ്ടേ- നിനക്കായൊരനിലൻ കടംകൊണ്ടു കൊണ്ടുതന്നീലയോ.. പകരമൊരുന്മാദചുംബനം നീയെന്റെ അധരത്തിലല്ല- യെൻ ഹൃത്തിലായേകിയാ സ്മരണകളിൽ ഞാൻ വീണുറങ്ങിയിതുവരെ. "അറിയുനീതോഴി ഞാനൊരുനാളു മോർമ്മതൻ ചെറുതോണി താനേ തുഴഞ്ഞതില്ലിതുവരെ, അമരത്തുഞാൻ തുഴ യേന്തുന്ന ചിന്തതൻ അണിയത്തു നീമാത്രമായിരുന്നു". ......#sreekumarsree...