തിരുവയറൊഴിയൽ
നായനാരും_കാര്‍ത്തികതിരുനാള്‍_തമ്പുരാട്ടിയുടെ_തിരുവയറും 1940 മുതല്‍ 46 വരെയുള്ള ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നപ്പോള്‍ നായനാരോട് 'ദേശാഭിമാനിയില്‍' ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അങ്ങനെ അദ്ദേഹം പത്രപ്രവര്‍ത്തകനായി. ആദ്യം പ്രൂഫ് റീഡറായിരുന്നു. പിന്നീട് റിപ്പോര്‍ട്ടറായി. ഒന്നരമാസം മദിരാശി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1946 മുതല്‍ 48 ഏപ്രില്‍ വരെ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചു. അപ്പോഴേക്കും പാര്‍ട്ടിയെ നിരോധിച്ചു. തുടര്‍ന്ന് 1951 വരെ ഒളിവുജീവിതം. പുറത്തുവന്നപ്പോള്‍ വീണ്ടും 'ദേശാഭിമാനി'യില്‍ ചേര്‍ന്നു. പക്ഷേ, ജീവനക്കാരനായി തുടര്‍ന്നില്ല. എങ്കിലും മരിക്കുംവരെ അദ്ദേഹം 'ദേശാഭിമാനി'യുമായുള്ള ബന്ധം തുടര്‍ന്നു. 'ദേശാഭിമാനി'യില്‍ എത്തുന്നതിന് ഒരു ദശാബ്ദം മുമ്പ് നായനാര്‍ പത്തുമാസം തിരുവനന്തപുരത്ത് 'കേരള കൌമുദിയിലായിരുന്നു. 1935ല്‍ മൊറാഴ സംഭവത്തോടെ നായനാര്‍ ഒളിവില്‍പോയി. പി. കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരം നായനാര്‍ തിരുവനന്തപുരത്തെത്തി. ഒരു സുരക്ഷിതമായ സ്ഥലം കണ്ടെത്താന്‍ കെ.സി. ജോര്‍ജിനെ കണ്ടു. അതിനു പറ്റിയ സ്ഥലം 'കേ