ഹൃദയത്തിൽ പൊഴിയുന്ന മഴ
ഹൃദയത്തിൽ പൊഴിയുന്ന
മഴകളുണ്ട്...
ജലബിന്ദുക്കളപ്പോൾ
ചെന്നിണനിറം ചൂടും.
സങ്കോചവികാസങ്ങളിൽ
തൂവിയടരാതെ, ചേർന്നിരിക്കാൻ
വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും.
പുതിയ ജലബിന്ദുക്കൾക്ക്
ഇടമുണ്ടാകാതെവരുമ്പോഴാണവ,
ഏവരേയുമാവാഹിച്ചൊരു
പുഴച്ചാലുതീർക്കുന്നത്.
ആ നനവിലന്നാണു
കുതിർന്നുപോയത്,
എന്റെ തീപിടിച്ച ചിന്തകൾ..
അതിലൂടാണൊഴുകിപ്പോയത്
ഞാൻ കാത്തുവച്ച കനവുകൾ...
ശ്രീ 2/6/20
Comments