പിച്ചകം



പനിമതി മാനത്ത്
വെള്ളിയുരുക്കുമ്പോൾ
ചെറുതുള്ളി തൂവിയോ
പിച്ചകവള്ളിയിൽ...?
നിറയും നറുംനിലാ-
വലയിൽ മധുമയ
നറുഗന്ധമാകെ
പരത്തിയിരുന്നിവൾ..!!
പുലരവെ മഞ്ഞിന്റെ 
നറുകണം ചൂടിയോൾ,
പതിവുനാണത്താലീ
പകലൊരു കണിയേകി,
അനിലന്റെ കൈകളിൽ
അലസമായാടുന്നു....
 #ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്