Posts

Showing posts from January, 2019

Short note

ശ്രീ കൊല്ലംതുളസി എന്ന കലാകാരൻ  18/1/19ന് എന്റെ ഓഫീസിലെത്തി സ്നേഹപൂർവ്വം തന്നതാണ് അദ്ദേഹത്തിന്റെ ക്യാൻസറും ഞാനും തിരിച്ചറിവുകളും എന്ന ചെറുപുസ്തകം. ഈ പുസ്തകത്തിൽ പരാമർശിക്കുന്ന പലരെയും നേരിൽ പരിചയമുണ്ട്. ഇതിൽ വിവരിക്കുന്ന എയർ ഇന്ത്യയുടെ ഡോക്ടർ ശ്രീ സുരേഷ് സാർ എന്റെ ഫാമിലി ഡോക്ടറുമാണ്  എന്നത് മാത്രമല്ല എനിക്ക് താല്പര്യമുളവാകാൻ കാരണം.  ഗ്രന്ധകർത്താവ് ഈ പുസ്തകത്തിൽ പേജ് 43 ൽ വിവരിക്കുന്ന സന്ദേശം ആണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതൽ എന്നെനിക്കുതോന്നുന്നു. " ഈ മഹാരോഗത്തിന് ഒരു മറുവശം ഈ രോഗം വന്നാൽ പെട്ടെന്ന് മരിക്കില്ല എന്നതാണ്. കാൻസർ കണ്ടുപിടിക്കപ്പെട്ട സമയശേഷം ഏകദേശം ആറുമാസമെങ്കിലുമെടുക്കും മരണം സംഭവിക്കാൻ.. ഈ ആറുമാസം സമയം കുറേ നന്മകൾ ചെയ്തു ഈ ലോകത്തോട് വിടപറയാം തെറ്റ് ചെയ്തവരോട് പശ്ചാത്തപിച്ച് മാപ്പിരക്കാം തന്നെ ദ്രോഹിച്ചവരോട് ക്ഷമിക്കാം വീട്ടാനുള്ള കടങ്ങൾ വീട്ടാം കൂടാതെ ശിഷ്ടകാലം പരമാവധി അടിച്ചുപൊളിച്ച് ജീവിക്കണ"മെന്നുമാണ് ഗ്രന്ഥകാരൻ പറയുന്നത് ശരിയാവാം മരണപ്പെടാമെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരസുഖം ഉണ്ടായിട്ട് അതിനൊരിടവേള ഈശ്വരൻ തരുമ്പോൾ അവിടുന്ന് തരുന്നത് ഇഹലോകവാസമവസാനിക്കുംമുമ്പ് ഭ

Shorts story Malayalam

Image
     #സീതായനം            (ചെറുകഥ മൊഴിമുറ്റം മിഴി പബ്ലിക്കേഷൻസിന്റെ #പാഠഭേദങ്ങൾ  എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചത്)                  "...ന്റെ പകോതീ... കൊണ്ടു പോയീന്നോ... ഏനെ തനിച്ചാക്കീന്നോ... ന്റെ തൈവേ.. .ന്റെ തൈവേ... " ഓലപ്പുരയ്ക്കുള്ളിൽനിന്ന്  നീണ്ടൊരു നിലവിളി ഏറെ പരിക്ഷീണിതമായൊരു  കണ്ഠത്തിൽ നിന്നുത്ഭവിച്ച്, നേർത്തവസാനിച്ചപ്പോഴേക്കും മുറ്റത്തിനുചാരെ കണ്ണൻവാഴച്ചോട്ടിൽ ആ വിളി കാത്തിരുന്നെന്നപോലെ രാമന്റെ വളർത്തുനായ "കിശൻ" തല തെക്കുവശത്തേയ്ക്കുയർത്തി നീട്ടി ഓരിയിടാൻ തുടങ്ങി.. അകത്തു തുടങ്ങിയവസാനിച്ച നിലവിളിയുമായി ഏറെയൊന്നും വ്യത്യാസമില്ലാതെയായിരുന്നു ആ നായയും ഓരിയിട്ടത്.. ഓലവാതിൽ ചരിച്ച് പണിക്കരുവൈദ്യൻ മുഖത്തു ശോകഭാവവുമായി പുറത്തുവന്നു ഒപ്പം തുണിസഞ്ചിതൂക്കി പിണിയാളുപയ്യനും.. . " പോയീ... കാലവും മുഹൂർത്തവുമൊക്കെ കണക്കാ.. ദൈവം രാമന്  കരുതിവച്ച വറ്റ് തീർന്നിട്ടുണ്ടാവും" . മുറ്റത്തുനിന്നവരോട് ആരോടുമല്ലാത്തപോലെ എന്നാൽ എല്ലാവരോടുമായി പണിക്കരുവൈദ്യൻ പറഞ്ഞു.. പിന്നെ പതിയെ ഇടവഴിയിലേക്കിറങ്ങി ഒപ്പം പിണിയാളും. പോകുംവഴി ഇടവഴിച്ചെറുപ്പിൽ അടുക്കിയൊതുക്കിയ ചെറുകല്ലൊ

Poem MALAYALAM

Image
വഴികളവസാനിക്കുമ്പോൾ ```````````````````````````````````````` പ്രിയനേ... ഏകനായുള്ള ഈ യാത്രയിൽ  ഞാൻ തളർന്നിരിക്കുന്നു. പാതിവഴിയിൽ വന്നെന്റെ കരം ഗ്രഹിക്കുന്നതെപ്പോഴാണ്..? ആപ്പിയാൻ വീതിയോരത്തുവച്ച് പത്രോസിനെ ചേർത്തപോലെയും യെരുശലേം പാതകളിൽവച്ച് പൌലോസിനായ് കരം നീട്ടിയപോലെയും നീയെന്നാണെന്നെയറിയുക.. ! എന്റെ വിലാപസ്വരങ്ങൾ ഈന്തപ്പനക്കാടുകളിലൂടൂർന്നിറങ്ങി, മരുക്കാറ്റുകളിലലിഞ്ഞുപോകുന്നു..! എന്റെ കണ്ണീരരുവികളെ മണൽക്കാറ്റാർത്തിയിൽ നക്കിത്തുടയ്ക്കുന്നു... ദിക്കറിയാതെ തളർന്നുവീഴുമ്പോൾ ഉപ്പുരസമുറ്റിയ ഗാത്രഭോജനത്തിന് അക്ഷമനായൊരു കഴുകൾ ധൃതികൂട്ടിനിൽക്കുന്നു. ഇതെന്റെ ദേഹമാകുന്നു.. പ്രതീകമല്ലാത്ത എന്റെ ദേഹം..! ഇതെന്റെ രക്തമാകുന്നു മരുക്കാറ്റിന്റെ *മത്തുകൾ സ്വേദരസങ്ങൾ കടഞ്ഞെടുത്തതിന്റെ ശിഷ്ടം... കാറ്റിനെയും കടലിനെയും നിയന്ത്രിച്ചടക്കിയവനേ.. മരുഭൂവിലാണെന്റെ ഹൃദയം അന്ത്യസ്പന്ദനങ്ങളേറ്റുവാങ്ങുക. (*മത്ത്- തൈര് കടയാനുപയോഗിക്കുന്ന ഉപകരണം)          #ശ്രീ 19/4/18. ഈ രചന 30/12/18ന് മൊഴിമുറ്റം മിഴി പബ്ലിക്കേഷൻസ് പുറത്തിറക്കിയ നൂറ്റിപ്പതിനൊന്ന് കവിതകൾ എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീക

Poem MALAYALAM

Image
ശാസ്ത്രം തോറ്റു.   ``````````````````````````` ഉള്ളിൽ വായുനിറഞ്ഞാൽ ജലത്തിൽ പൊങ്ങികിടക്കുമെന്ന ബാലശാസ്ത്രം, ബാലൻമാഷാണ് പഠിപ്പിച്ചത് വായു ശ്വാസമാണെന്നും ശ്വാസം ജീവനാണെന്നും ജീവശാസ്ത്രത്തിലൂടെ കണാരൻ മാഷും, എന്നിട്ടും... വായുകൊണ്ട് വയർ നിറഞ്ഞു തെറ്റിക്കുളത്തിൽ പൊങ്ങിക്കിടന്ന ഗിരിജേച്ചിക്കന്ന് ജീവനേയില്ലായിരുന്നു..!       #ശ്രീ

Poem MALAYALAM

Image
പ്രിയവർഷമേ... പിരിയുന്നവേളയിൽ ലാഭനഷ്ടങ്ങളുടെ കണക്കടുത്തില്ല... എങ്കിലും പിരിയുമ്പോൾ ഞാനുണ്ടായിരുന്നു യാത്രാമംഗളങ്ങളുമായി മുന്നിൽ തന്നെ.. നിന്നെ യാത്രയാക്കുന്നവേളയിലാണ് പുതുവർഷത്തെ സ്വീകരിച്ചതും.  നീ വിടപറഞ്ഞകലുന്ന വേദന നീർമണികളായി കാഴ്ചമറച്ചിരുന്നു.. പുതിയൊരാഘോഷതിമിർപ്പിൽ നീ പിന്തിരിഞ്ഞുനോക്കിയത് മറ്റാരും  ഗൗനിച്ചില്ല.   എന്നാലും നിനക്ക് യാത്രാമൊഴിയുമായി  നീയവസാനിക്കുന്നിടംവരെ ഞാൻ മിഴിനട്ടുനിന്നിരുന്നു. --------------------------                                   ശ്രീ...