Poem MALAYALAM

പ്രിയവർഷമേ...
പിരിയുന്നവേളയിൽ ലാഭനഷ്ടങ്ങളുടെ കണക്കടുത്തില്ല... എങ്കിലും
പിരിയുമ്പോൾ ഞാനുണ്ടായിരുന്നു
യാത്രാമംഗളങ്ങളുമായി
മുന്നിൽ തന്നെ..
നിന്നെ യാത്രയാക്കുന്നവേളയിലാണ്
പുതുവർഷത്തെ സ്വീകരിച്ചതും. 
നീ വിടപറഞ്ഞകലുന്ന വേദന
നീർമണികളായി കാഴ്ചമറച്ചിരുന്നു..
പുതിയൊരാഘോഷതിമിർപ്പിൽ
നീ പിന്തിരിഞ്ഞുനോക്കിയത്
മറ്റാരും  ഗൗനിച്ചില്ല.   എന്നാലും
നിനക്ക് യാത്രാമൊഴിയുമായി 
നീയവസാനിക്കുന്നിടംവരെ
ഞാൻ മിഴിനട്ടുനിന്നിരുന്നു.
--------------------------                                   ശ്രീ...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം