Short note
ശ്രീ കൊല്ലംതുളസി എന്ന കലാകാരൻ 18/1/19ന് എന്റെ ഓഫീസിലെത്തി സ്നേഹപൂർവ്വം തന്നതാണ് അദ്ദേഹത്തിന്റെ ക്യാൻസറും ഞാനും തിരിച്ചറിവുകളും എന്ന ചെറുപുസ്തകം. ഈ പുസ്തകത്തിൽ പരാമർശിക്കുന്ന പലരെയും നേരിൽ പരിചയമുണ്ട്. ഇതിൽ വിവരിക്കുന്ന എയർ ഇന്ത്യയുടെ ഡോക്ടർ ശ്രീ സുരേഷ് സാർ എന്റെ ഫാമിലി ഡോക്ടറുമാണ് എന്നത് മാത്രമല്ല എനിക്ക് താല്പര്യമുളവാകാൻ കാരണം. ഗ്രന്ധകർത്താവ് ഈ പുസ്തകത്തിൽ പേജ് 43 ൽ വിവരിക്കുന്ന സന്ദേശം ആണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതൽ എന്നെനിക്കുതോന്നുന്നു.
" ഈ മഹാരോഗത്തിന് ഒരു മറുവശം ഈ രോഗം വന്നാൽ പെട്ടെന്ന് മരിക്കില്ല എന്നതാണ്. കാൻസർ കണ്ടുപിടിക്കപ്പെട്ട സമയശേഷം ഏകദേശം ആറുമാസമെങ്കിലുമെടുക്കും മരണം സംഭവിക്കാൻ.. ഈ ആറുമാസം സമയം കുറേ നന്മകൾ ചെയ്തു ഈ ലോകത്തോട് വിടപറയാം തെറ്റ് ചെയ്തവരോട് പശ്ചാത്തപിച്ച് മാപ്പിരക്കാം തന്നെ ദ്രോഹിച്ചവരോട് ക്ഷമിക്കാം വീട്ടാനുള്ള കടങ്ങൾ വീട്ടാം കൂടാതെ ശിഷ്ടകാലം പരമാവധി അടിച്ചുപൊളിച്ച് ജീവിക്കണ"മെന്നുമാണ് ഗ്രന്ഥകാരൻ പറയുന്നത്
ശരിയാവാം മരണപ്പെടാമെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരസുഖം ഉണ്ടായിട്ട് അതിനൊരിടവേള ഈശ്വരൻ തരുമ്പോൾ അവിടുന്ന് തരുന്നത് ഇഹലോകവാസമവസാനിക്കുംമുമ്പ് ഭൗതികവും ആത്മീയവുമായ കടങ്ങൾ വീട്ടാനുള്ള അവസരം തന്നെയാകും.
(ഏറെ വിവാദങ്ങളും വിഷയങ്ങളും സൃഷ്ടിച്ചയാളാണ് ഈ ഗ്രന്ഥകാരൻ എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണമായി ഞാൻ കാണുന്നു അതിലുപരി ക്യാൻസർ എന്ന മഹാരോഗത്തിൽ നിന്ന് മുക്തിനേടിയ ഒരാളുടെ രോഗഅനുഭവങ്ങളുടെ തീഷ്ണതയും അതിജീവനവും പുസ്തകത്തിൽ നന്നായി വിവരിക്കുന്നു.).
Comments