Poem MALAYALAM
ശാസ്ത്രം തോറ്റു.
```````````````````````````
ഉള്ളിൽ വായുനിറഞ്ഞാൽ
ജലത്തിൽ പൊങ്ങികിടക്കുമെന്ന
ബാലശാസ്ത്രം,
ബാലൻമാഷാണ് പഠിപ്പിച്ചത്
വായു ശ്വാസമാണെന്നും
ശ്വാസം ജീവനാണെന്നും
ജീവശാസ്ത്രത്തിലൂടെ
കണാരൻ മാഷും,
എന്നിട്ടും...
വായുകൊണ്ട് വയർ നിറഞ്ഞു
തെറ്റിക്കുളത്തിൽ പൊങ്ങിക്കിടന്ന
ഗിരിജേച്ചിക്കന്ന്
ജീവനേയില്ലായിരുന്നു..!
#ശ്രീ
Comments