Posts

Showing posts from May, 2018

poems Malayalam

Image
പരാജിതന്റെ കൊള്ളിമീനുകൾ          ``````````````````````````````````````````` മധുരമൂറുന്ന നറുസ്മരണയാവാം നിനക്കാദ്യ പ്രണയം.. ഗോപ്യമായി അതിന്റെ നനുത്ത ചിറകുകളിൽ നീയെന്നുമെന്നും മെല്ലെ തലോടുകയുമാവാം.. നിദ്രപിണങ്ങിയ രാവുകളിൽ നീയതിന്റെ ചെറുസ്പന്ദനംകേട്ടു ചുടുനെടുവീർപ്പുകളുയർത്തുന്നുവോ. എങ്കിലോ... എനിക്കതൊരു ഭീതിയാണ് ആദ്യപരാജയത്തിന്റെ ഭീതി.. ആത്മപരിശോധനയിൽ തോറ്റുപോയവന്റെ ഭീതി... നിസ്സംഗത വാരിപ്പുതച്ചുറങ്ങുമ്പോൾ തുള്ളിയാവാതെയുറഞ്ഞ കണ്ണുനീർസ്ഫടികങ്ങളാണവ. ചില്ലുകൂട്ടിലടച്ച സ്വർണ്ണമത്സ്യംപോലെ, ജീവശ്വാസത്തിനിടയ്ക്കിടെ വെകിളികൂട്ടുന്നുണ്ടെന്റെ സ്വപ്നങ്ങൾ ജലനിരപ്പുതാഴുമ്പോഴും ഹൃദയത്തിന്റെ മേൽപരപ്പിൽവന്ന് പുള്ളിവാലാൽ ഓളങ്ങളിളക്കുന്നുണ്ടവ.. മുറിവേറ്റൊഴുകിയ ഹൃദയരക്തത്തിൽ ഓളങ്ങളുണർത്തിയലസം വിലസുന്നുണ്ടവ എന്റെ പരാജയം നൊന്തുപെറ്റ, കൊള്ളിമീനുകൾ...       #ശ്രീ

Article Malayalam Kalahasthy

ആന്ധ്രാപ്രദേശിലെ #കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശൈവക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ*  ഒന്നായ കാളഹസ്തിയിൽ വായുലിംഗമാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രനഗരമായ തിരുപ്പതിയിൽനിന്നും 36 കിലോമീറ്റർ അകലെയാണ് കാളഹസ്തീശ്വരക്ഷേത്രം. #രാഹു-കേതു ക്ഷേത്രം, #ദക്ഷിണകാശി എന്നീ വിശേഷണങ്ങളും ഈ ക്ഷേത്രത്തിനുണ്ട്.  അഞ്ചാം  നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രം നിർമിച്ചത്. ചുറ്റമ്പലം പന്ത്രണ്ടാം  നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, വിജയനഗര രാജാക്കന്മാരുമാണ് നിർമ്മിച്ചത്. ശിവനെ വായു രൂപത്തിൽ ശ്രീകാളഹസ്തീശ്വരനായി ഇവിടെ ആരാധിച്ചു വരുന്നു.... ****ശ്രീമഹാദേവനെ *പഞ്ചഭൂതരൂപത്തിൽ പ്രതിഷ്ഠിച്ചു  ആരാധിക്കുന്ന ക്ഷേത്രങ്ങൾ. ----------------------------------- ജംബുകേശ്വർ =ജലം (ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്‌നാട്) അരുണാചലേശ്വർ=അഗ്നി (അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്) കാളഹസ്തേശ്വരൻ =വായു (കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാപ്രദേശ്) ഏകാംബരേശ്വർ=ഭൂമി (ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്‌നാട്) നടരാജൻ=ആകാശം (ചിദംബരം ക്ഷേത്രം ചിദംബരം).**** -----------------

Article Malayalam Velloor Fort

Image
   #വെല്ലൂർകോട്ട തമിഴ്നാട്ടിലെ വെല്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വെല്ലൂർ കോട്ട സ്ഥിതിചെയ്യുന്നത്. വിജയനഗര രാജാക്കന്മാർ പണികഴിപ്പിച്ച ഈ കൊട്ടാരം പതിനാറാം നൂറ്റാണ്ടിൽ പണിതതാണ്. കോട്ട ഒരു കാലത്ത് വിജയനഗര സാമ്രാജ്യത്തിലെ #ആരവിധി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. വലിയ കോട്ടകളും, വൈഡ് കവറുമാണ് ഈ കോട്ടയെ പ്രശസ്തമാക്കുന്നത്. വിജയനഗര രാജാക്കന്മാരുടെയും ബീജാപ്പർ സുൽത്താന്മാരുടെയും തുടർന്നു  മറാഠകൾ, കർണാടിക് നവാബ്മാർ, ഒടുവിൽ ബ്രിട്ടീഷുകാരുടെയും  കൈകളിലായിരുന്നു ഈ കോട്ടയുടെ ഉടമസ്ഥത. ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റുമായിചേർന്ന് ഇപ്പോൾ  ഇന്ത്യൻ സർക്കാർ കോട്ട സംരക്ഷിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്  #ടിപ്പുസുൽത്താന്റെ കുടുംബവും ശ്രീലങ്കയിലെ അവസാന രാജാവായ #വിക്രമരാജസിൻഹയും കോട്ടയിൽ തടവുകാരായിരുന്നു...  ഹിന്ദുക്കളുടെ ജലകണ്ഠേശ്വര ക്ഷേത്രം, ക്രിസ്തീയ സെന്റ് ജോൺസ് ചർച്ച്, മുസ്ലീം പള്ളി,  എന്നിവ ഈ കോട്ടയ്ക്കുള്ളിലെ പ്രത്യേകതയാണ്. കൊത്തുപണികളാൽ ഇവ മനോഹരമാക്കിയിരിക്കുന്നു . 1806 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ പ്രധാനപ്പെട്ട വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനൊപ്പം  ശ്രീരംഗ റായത്തിലെ വിജയനഗര രാജകുടുംബത്

Article Malayalam ആദ്യ സിസ്സേറിയൻ കുഞ്ഞു

Image
കേരളത്തില്‍ ആദ്യമായി  അമ്മയുടെ വയറുകീറി പുറത്തുവന്ന് ചരിത്രത്തിലേക്കു നടന്നുകയറിയ മിഖായേൽശവരിമുത്തു.. ഇന്നലെ യാത്രയായി, അധികമാരുമറിയാതെ! സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) ജനിച്ച പാളയം സ്വദേശി ശവരിമുത്തുവിന് മരിക്കുമ്പോൾ വയസ്സ് 98 കടന്നിരുന്നു.. 1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് എം ശവരിമുത്തു പിറന്നത്. കുണ്ടമൺകടവ് തെക്കേ മൂലത്തോർപ്പ് വീട്ടിൽ മിഖായേലിന്റെ ഭാര്യ മേരിയുടെ നാലാമത്തെ പ്രസവമായിരുന്നു. #മേരിയുടെ നിറവയറാണ് കേരളത്തിലെ ആദ്യത്തെ സിസേറിയനു വിധേയമായത്. ചരിത്രം സൃഷ്ടിച്ച ഈ ശസ്ത്രക്രിയ നടത്തിയത് ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കി എത്തിയ ഒരു വനിതാ ഡോക്ടറായിരുന്നു. പേര്, #മേരിപുന്നൻലൂക്കോസ്. മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പുറത്തെത്തിയത് ചാപിള്ളകളായിരുന്നു. ഇക്കാരണത്താൽ മേരിക്കും ഭർത്താവ് മിഖായേലിനും ഏറെ ആശങ്കകളുണ്ടായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ ഒന്നുകിൽ കുഞ്ഞ്, അല്ലെങ്കിൽ തള്ള, രണ്ടിലൊരാൾ മരിക്കുമെന്ന് ‍ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് മേരി പുന്നൻ ലൂക്കോസിന്റെ ഇടപെടലുണ്ടായത്. അമ്മയ്ക്കും കുഞ്ഞിനും കേടില്ലാതെ വയർ കീറിയെടുക

Poem Malayalam Re-Take

        റീ ടേക്ക് ദൃശ്വശ്രാവ്യ സംവേദനികളിൽ നിന്ന് ഒരു 'അൺഡു' ബട്ടണെനിക്കു തരുമോ തെറ്റുകളില്ലാത്ത വീഴ്ചകളില്ലാത്തൊരു ജീവിതം റീ ടേക്കു ചെയ്യാൻ... വലതുവശത്തെ 'ഡിലീറ്റ് ബട്ടൺ' കടംകൊള്ളണമെനിക്ക് പിഴവുകളെയെല്ലാം നശിപ്പിക്കാൻ റീസൈക്കുകളിൽ നിറയാതെ സ്ഥായിയായി തൂത്തെറിയണം.. സ്പേസ്ബട്ടൺ നീളത്തേക്കാൾ സ്പേസാവശ്യമുണ്ടിന്ന്.. എടുത്തുചാട്ടങ്ങൾക്കുമുമ്പ്, ചടഞ്ഞിരുന്നിരുവട്ടം ചിന്തിക്കുവാൻ. സ്വനഗ്രാഹികളെയൊരു, 'എഡിറ്റിംഗ്' ബട്ടണിൽ ചേർക്കണം. അപ്രിയ ആവൃത്തികളെ അപ്പാടെ വരുതിയിലാക്കുവാൻ. മദർബോർഡൊന്നു  മാറ്റണം ഫോർമാറ്റിലും മാറാത്ത ചിന്താപടലങ്ങൾ വൈറസായി കെട്ടുപിണയുന്നു.. കൃത്യതകളെ തകിടംമറിക്കാൻ. സ്വസ്ഥമായൊരു മേശമേലിരിക്കണം അല്ലെങ്കിലൊരു കീശയിൽ..! പ്രതികരണങ്ങളെല്ലാമാരോ വിരലാൽ നയിക്കുന്നവനായിടാം.     #ശ്രീ