poems Malayalam

പരാജിതന്റെ കൊള്ളിമീനുകൾ
         ```````````````````````````````````````````
മധുരമൂറുന്ന
നറുസ്മരണയാവാം
നിനക്കാദ്യ പ്രണയം..
ഗോപ്യമായി അതിന്റെ
നനുത്ത ചിറകുകളിൽ
നീയെന്നുമെന്നും
മെല്ലെ തലോടുകയുമാവാം..
നിദ്രപിണങ്ങിയ രാവുകളിൽ
നീയതിന്റെ ചെറുസ്പന്ദനംകേട്ടു
ചുടുനെടുവീർപ്പുകളുയർത്തുന്നുവോ.

എങ്കിലോ...
എനിക്കതൊരു ഭീതിയാണ്
ആദ്യപരാജയത്തിന്റെ ഭീതി..
ആത്മപരിശോധനയിൽ
തോറ്റുപോയവന്റെ ഭീതി...
നിസ്സംഗത വാരിപ്പുതച്ചുറങ്ങുമ്പോൾ
തുള്ളിയാവാതെയുറഞ്ഞ
കണ്ണുനീർസ്ഫടികങ്ങളാണവ.
ചില്ലുകൂട്ടിലടച്ച സ്വർണ്ണമത്സ്യംപോലെ,
ജീവശ്വാസത്തിനിടയ്ക്കിടെ
വെകിളികൂട്ടുന്നുണ്ടെന്റെ സ്വപ്നങ്ങൾ
ജലനിരപ്പുതാഴുമ്പോഴും
ഹൃദയത്തിന്റെ മേൽപരപ്പിൽവന്ന്
പുള്ളിവാലാൽ ഓളങ്ങളിളക്കുന്നുണ്ടവ..
മുറിവേറ്റൊഴുകിയ ഹൃദയരക്തത്തിൽ
ഓളങ്ങളുണർത്തിയലസം വിലസുന്നുണ്ടവ
എന്റെ പരാജയം നൊന്തുപെറ്റ,
കൊള്ളിമീനുകൾ...
      #ശ്രീ

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം