Poem Malayalam Re-Take

        റീ ടേക്ക്

ദൃശ്വശ്രാവ്യ സംവേദനികളിൽ നിന്ന്
ഒരു 'അൺഡു' ബട്ടണെനിക്കു തരുമോ
തെറ്റുകളില്ലാത്ത വീഴ്ചകളില്ലാത്തൊരു
ജീവിതം റീ ടേക്കു ചെയ്യാൻ...

വലതുവശത്തെ 'ഡിലീറ്റ് ബട്ടൺ'
കടംകൊള്ളണമെനിക്ക്
പിഴവുകളെയെല്ലാം നശിപ്പിക്കാൻ
റീസൈക്കുകളിൽ നിറയാതെ
സ്ഥായിയായി തൂത്തെറിയണം..

സ്പേസ്ബട്ടൺ നീളത്തേക്കാൾ
സ്പേസാവശ്യമുണ്ടിന്ന്..
എടുത്തുചാട്ടങ്ങൾക്കുമുമ്പ്,
ചടഞ്ഞിരുന്നിരുവട്ടം ചിന്തിക്കുവാൻ.

സ്വനഗ്രാഹികളെയൊരു,
'എഡിറ്റിംഗ്' ബട്ടണിൽ ചേർക്കണം.
അപ്രിയ ആവൃത്തികളെ
അപ്പാടെ വരുതിയിലാക്കുവാൻ.

മദർബോർഡൊന്നു  മാറ്റണം
ഫോർമാറ്റിലും മാറാത്ത ചിന്താപടലങ്ങൾ
വൈറസായി കെട്ടുപിണയുന്നു..
കൃത്യതകളെ തകിടംമറിക്കാൻ.

സ്വസ്ഥമായൊരു മേശമേലിരിക്കണം
അല്ലെങ്കിലൊരു കീശയിൽ..!
പ്രതികരണങ്ങളെല്ലാമാരോ
വിരലാൽ നയിക്കുന്നവനായിടാം.
    #ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം