Article Malayalam Kalahasthy
ആന്ധ്രാപ്രദേശിലെ #കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശൈവക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം.
പഞ്ചഭൂതക്ഷേത്രങ്ങളിൽ* ഒന്നായ കാളഹസ്തിയിൽ വായുലിംഗമാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രനഗരമായ തിരുപ്പതിയിൽനിന്നും 36 കിലോമീറ്റർ അകലെയാണ് കാളഹസ്തീശ്വരക്ഷേത്രം. #രാഹു-കേതു ക്ഷേത്രം, #ദക്ഷിണകാശി എന്നീ വിശേഷണങ്ങളും ഈ ക്ഷേത്രത്തിനുണ്ട്. അഞ്ചാം നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രം നിർമിച്ചത്. ചുറ്റമ്പലം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, വിജയനഗര രാജാക്കന്മാരുമാണ് നിർമ്മിച്ചത്. ശിവനെ വായു രൂപത്തിൽ ശ്രീകാളഹസ്തീശ്വരനായി ഇവിടെ ആരാധിച്ചു വരുന്നു....
****ശ്രീമഹാദേവനെ *പഞ്ചഭൂതരൂപത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കുന്ന ക്ഷേത്രങ്ങൾ.
-----------------------------------
ജംബുകേശ്വർ =ജലം
(ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്‌നാട്)
അരുണാചലേശ്വർ=അഗ്നി
(അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്)
കാളഹസ്തേശ്വരൻ =വായു
(കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാപ്രദേശ്)
ഏകാംബരേശ്വർ=ഭൂമി
(ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്‌നാട്)
നടരാജൻ=ആകാശം
(ചിദംബരം ക്ഷേത്രം ചിദംബരം).****
--------------------------------------------------
തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്. #സ്വര്‍ണ്ണമുഖി നദിയുടെ തീരത്താണ് കാളഹസ്‌തി സ്ഥിതി ചെയ്യുന്നതു. ഇന്ത്യയിലെ ഏറ്റവും പരിപാവനമായ കരുതപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണിവിടം.
#ശ്രീ, #കാള, #ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ് ശ്രീകാളഹസ്‌തി എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്.
ശ്രീ= ചിലന്തി, കാള=പാമ്പ്, ഹസ്‌തി= ആന, എന്നിങ്ങനെ പേര് സൂചിപ്പിക്കുന്നു. ചിലന്തിയും ആനയും കാളയും ഇവിടെ ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ് ഐതിഹ്യം. കാളഹസ്‌തി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന് മുന്നില്‍ ഇവയുടെ രൂപങ്ങളും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ ശിവക്ഷേത്രമാണ് ശ്രീകാളഹസ്‌തിയിലേത്.
സ്വര്‍ണ്ണമുഖി നദിയ്‌ക്കും ഒരു കുന്നിനും ഇടയിലായാണ് ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ദക്ഷിണകൈലാസം, ദക്ഷിണകാശി എന്നീ വിശേഷണങ്ങൾ കാളഹസ്‌തിക്കുണ്ട്.
ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന് തന്നോട് ചിലന്തിക്കും പാമ്പിനും ആനയ്‌ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ് ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന് മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക് മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്‌തിയെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
അര്‍ജ്ജുനന്‍ ഇവിടെ വരുകയും കാളഹസ്‌തീശ്വരനെ (ശിവന്‍) പൂജിക്കുകയും ചെയ്‌തതായി സ്‌കന്ദപുരാണം പറയുന്നു. ഇവിടുത്തെ മലമുകളില്‍ വച്ച് അര്‍ജ്ജുനന്‍ ഭരദ്വാജ മഹര്‍ഷിയെ കണ്ടുമുട്ടിയതായും സ്‌കന്ദപുരാണത്തില്‍ സൂചനയുണ്ട്. സംഘകാല കവിയായ #നക്കീരര്‍ മൂന്നാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും ശ്രീകാളഹസ്‌തിയെ കുറിച്ചുള്ള പരാമര്‍ശം കാണാം.
ശ്രീകാളഹസ്‌തിയെ കുറിച്ച് പരാമര്‍ശമുള്ള ആദ്യകാല സാഹിത്യകൃതികള്‍ നക്കീരറുടേതാണ്. നക്കീരര്‍ തന്നെയാണ് കാളഹസ്‌തിയെ ദക്ഷിണകൈലാസം എന്ന് വിശേഷിപ്പിച്ചതും. തെലുങ്ക് കവിയായ #ധൂര്‍ജതി കാളഹസ്‌തിയില്‍ താമസിച്ച് ശ്രീകാളഹസ്‌തിയെയും ശ്രീ കാളഹസ്‌തീശ്വരനെയും പ്രകീര്‍ത്തിച്ച് 100 ശ്‌ളോകങ്ങള്‍ രചിച്ചിട്ടുണ്ട്.
ശിവ ഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്ക് ആകെയും ഒരിക്കലും മറക്കാനാവാത്ത പേരാണ് ശിവഭക്തനായ കണ്ണപ്പയുടേത്. ശിവനോടുള്ള തീവ്രഭക്തിയുടെ പേരില്‍ കണ്ണപ്പ തന്റെ കണ്ണുകള്‍ ഭഗവാന് സമ്മാനമായി നല്‍കി. കണ്ണപ്പയുടെ ഭക്തിയില്‍ ആകൃഷ്ടനായ ആദിശങ്കരന്‍ #ശിവാനന്ദലഹരി എന്ന തന്റെ കൃതിയില്‍ കണ്ണപ്പയെയും അദ്ദേഹത്തിന്റെ ഭക്തിയെയും കുറിച്ച് വിവരിച്ചിട്ടുണ്ട്.
അനുപമ ശില്‍പ്പചാരുതയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍
വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളുടെ പേരിലാണ് ശ്രീകാളഹസ്‌തി അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാ മൂര്‍ത്തിമാര്‍ ശിവനും വിഷ്‌ണുവുമാണ്. നിരവധി രാജവംശങ്ങള്‍ കാളഹസ്‌തി ഭരിച്ചിട്ടുണ്ട്. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്‌പര്യത്തിനും അനുസരിച്ച് ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട് തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന് ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.
വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തങ്ങളുടെ കിരീടധാരണം ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. അച്യുതരായ രാജാവിന്റെ കിരീടധാരണം ശ്രീകാളഹസ്‌തിയിലെ നൂറുകല്‍ മണ്ഡപത്തിലാണ് നടന്നത്. അതിനുശേഷമാണ് ആഘോഷങ്ങള്‍ക്കായി അദ്ദേഹം തന്റെ രാജധാനിയിലേക്ക് മടങ്ങിയത്. ദൈവീകമായ ഒരു യാത്രാ അനുഭവം
കാളഹസ്‌തിയിലെ ക്ഷേത്ര സന്ദര്‍ശനം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദൈവീകമായ ഒരു അനുഭവമായിരിക്കും. ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം എന്നിവയാണ് കാളഹസ്‌തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.
അനുപമായ ശില്‍പ്പചാരുതയുള്ള ക്ഷേത്രങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ് കാളഹസ്‌തിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്.
#ശ്രീ.....കടപ്പാട്
Comments