Article Malayalam ആദ്യ സിസ്സേറിയൻ കുഞ്ഞു
കേരളത്തില്‍ ആദ്യമായി അമ്മയുടെ വയറുകീറി പുറത്തുവന്ന് ചരിത്രത്തിലേക്കു നടന്നുകയറിയ മിഖായേൽശവരിമുത്തു.. ഇന്നലെ യാത്രയായി, അധികമാരുമറിയാതെ! സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) ജനിച്ച പാളയം സ്വദേശി ശവരിമുത്തുവിന് മരിക്കുമ്പോൾ വയസ്സ് 98 കടന്നിരുന്നു..
1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് എം ശവരിമുത്തു പിറന്നത്. കുണ്ടമൺകടവ് തെക്കേ മൂലത്തോർപ്പ് വീട്ടിൽ മിഖായേലിന്റെ ഭാര്യ മേരിയുടെ നാലാമത്തെ പ്രസവമായിരുന്നു. #മേരിയുടെ നിറവയറാണ് കേരളത്തിലെ ആദ്യത്തെ സിസേറിയനു വിധേയമായത്. ചരിത്രം സൃഷ്ടിച്ച ഈ ശസ്ത്രക്രിയ നടത്തിയത് ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കി എത്തിയ ഒരു വനിതാ ഡോക്ടറായിരുന്നു. പേര്,
#മേരിപുന്നൻലൂക്കോസ്.
മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പുറത്തെത്തിയത് ചാപിള്ളകളായിരുന്നു. ഇക്കാരണത്താൽ മേരിക്കും ഭർത്താവ് മിഖായേലിനും ഏറെ ആശങ്കകളുണ്ടായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ ഒന്നുകിൽ കുഞ്ഞ്, അല്ലെങ്കിൽ തള്ള, രണ്ടിലൊരാൾ മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് മേരി പുന്നൻ ലൂക്കോസിന്റെ ഇടപെടലുണ്ടായത്.
അമ്മയ്ക്കും കുഞ്ഞിനും കേടില്ലാതെ വയർ കീറിയെടുക്കാന്‍ സംവിധാനമുണ്ടെന്ന് മേരി പുന്നൻ ലൂക്കോസ് മേരിയുടെ ഭർത്താവിനെ അറിയിച്ചു. ശസ്ത്രക്രിയയിൽ പരിശീലനം ലഭിച്ച മേരി ലൂക്കോസ് പുന്നന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് മിഖായേൽ സമ്മതപത്രത്തിൽ ഒപ്പിട്ടു.
ശസ്ത്രക്രിയ വിജയകരമായി. ശവരിമുത്തു നാട്ടിൽ താരമായി വളർന്നു. അത്ഭുതശിശുവെന്നായിരുന്നു വിശേഷണം. മൂന്നുവർഷത്തിനു ശേഷം ഒരനുജൻ കൂടി ശവരിമുത്തുവിനുണ്ടായി. അതും സിസേറിയൻ.ദീർഘനാൾ പട്ടാളത്തിലായിരുന്നു ശവരിമുത്തു. പിന്നീട് ഗവ. പ്രസ്സിൽ ജീവനക്കാരനായി വിരമിച്ചു. ഭാര്യ: കെ.റോസമ്മ,
@കടപ്പാട്---
Comments