Article Malayalam Velloor Fort
#വെല്ലൂർകോട്ട
തമിഴ്നാട്ടിലെ വെല്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വെല്ലൂർ കോട്ട സ്ഥിതിചെയ്യുന്നത്. വിജയനഗര രാജാക്കന്മാർ പണികഴിപ്പിച്ച ഈ കൊട്ടാരം പതിനാറാം നൂറ്റാണ്ടിൽ പണിതതാണ്. കോട്ട ഒരു കാലത്ത് വിജയനഗര സാമ്രാജ്യത്തിലെ #ആരവിധി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. വലിയ കോട്ടകളും, വൈഡ് കവറുമാണ് ഈ കോട്ടയെ പ്രശസ്തമാക്കുന്നത്.
വിജയനഗര രാജാക്കന്മാരുടെയും ബീജാപ്പർ സുൽത്താന്മാരുടെയും തുടർന്നു മറാഠകൾ, കർണാടിക് നവാബ്മാർ, ഒടുവിൽ ബ്രിട്ടീഷുകാരുടെയും കൈകളിലായിരുന്നു ഈ കോട്ടയുടെ ഉടമസ്ഥത. ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റുമായിചേർന്ന് ഇപ്പോൾ ഇന്ത്യൻ സർക്കാർ കോട്ട സംരക്ഷിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് #ടിപ്പുസുൽത്താന്റെ കുടുംബവും ശ്രീലങ്കയിലെ അവസാന രാജാവായ #വിക്രമരാജസിൻഹയും കോട്ടയിൽ തടവുകാരായിരുന്നു... ഹിന്ദുക്കളുടെ ജലകണ്ഠേശ്വര ക്ഷേത്രം, ക്രിസ്തീയ സെന്റ് ജോൺസ് ചർച്ച്, മുസ്ലീം പള്ളി, എന്നിവ ഈ കോട്ടയ്ക്കുള്ളിലെ പ്രത്യേകതയാണ്. കൊത്തുപണികളാൽ ഇവ മനോഹരമാക്കിയിരിക്കുന്നു . 1806 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ പ്രധാനപ്പെട്ട വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനൊപ്പം ശ്രീരംഗ റായത്തിലെ വിജയനഗര രാജകുടുംബത്തിലെ കൂട്ടക്കൊലയ്ക്ക് ഈ കോട്ട സാക്ഷ്യംവഹിച്ചുവെന്ന് ചരിത്രം.
കടപ്പാട്-ശ്രീ
ചിത്രങ്ങൾ സ്വന്തം മൊബൈലിൽ പകർത്തിയത്.
Comments