Posts

Showing posts from December, 2015

Spot - malayalam

Image
വിടപറയുന്ന വർഷത്തിന്

Short note - Heart broken

Image
ഇതൊരു സിനിമയിലെ സീനല്ല... 1945 ൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ്.. ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ഇട്ട അണുബോമിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!! അനുജന്റെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന്, ശവം സംസ്കരിക്കുന്നിടത്ത് ഊഴം കാത്ത് നിൽക്കുകയാണവൻ. ഒരിറ്റ് കണ്ണീർ പൊടിയാതെ...! കരഞ്ഞ് പോകാതിരിക്കാനാവണം, അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്. ( He was biting his lower lip so hard that it shone with blood as he bit strong not to mourn ) അവന്റെ കണ്ണുകളിൽ വേദനയുടെ , രോഷത്തിന്റെ,നിസ്സഹായതയുടെ കടലുണ്ട്.. ചുറ്റും അനാഥത്വത്തിന്റെ വറുതിയും..!! . സങ്കല്പിക്കാനാവുമോ എന്റെയും നിങ്ങളുടെയും മക്കൾ ഭാവിയിൽ ഇതുപോലെ കൂടപ്പിറപ്പിന്റെ ശവവും ചുമന്ന് ഇതുപോലൊരു നില്പ്പ് നിൽക്കേണ്ടി വരുന്നത്....? "അസഹിഷ്ണുതയുടെ " ഇന്നുകളില്‍ സഹിഷ്ണുതയോടെ , ഒരല്പം സഹകരണത്തോടെ ജീവിച്ചാൽ നാളെ നമ്മുടെ മക്കൾ തമ്മിൽ തല തല്ലിക്കീറി ചാവാതെ കാക്കാം..!! ************************** ആ ബാലൻ അവിടെ നിന്നും എങ്ങോട

Spot- shubha vani

Image
തണല്‍ എപ്പോഴും ഹൃദയത്തിന്റെ രചനയാണ്. . ലഭ്യമല്ലെങ്കിലും പരിചരണവും പരിപാലനവും ആഗ്രഹിക്കാത്ത മനസ്സുണ്ടാലില്ല. . പ്രായഭേദമന്യെ. . മാതാപിതാക്കളിൽ നിന്ന് സഹോദരങ്ങളിൽ നിന്ന് ഇണയിൽ നിന്ന് സന്താനങ്ങളിൽ നിന്ന് സൗഹൃദങ്ങളിൽ നിന്ന്. . അതന്യമാകുമ്പൊഴാണ് മനസ്സ് സാത്താന്റെ പണിപ്പുരകളാകുന്നത് Sreekumarsree

Short stories -Ariyathe poyathu

Image
അറിയാതെ  പോയത് ▪▪▪▪▪▪▪▪▪▪▪▪▪▪▪▪ സമയം പതിനൊന്നിലേക്കായുന്നു.. സഹപ്രവർത്തകൻ ചായ കുടിക്കാൻ ക്ഷണിച്ചു. ഫയലുകള്‍  മടക്കി പതിയെ  എണീറ്റു. ഓഫീസില്‍  കാന്റീൻ ഉണ്ടെങ്കിലും പുറത്തെ രാധാകൃഷ്ണന്റെ തട്ടു കടയിലെ  ചൂടു ചായയും  പഴംപൊരിയുമാണ് പഥ്യം. ഒപ്പം  അല്പം പരദൂഷണം കൂടിയാകുമ്പോൾ  ഉഷാറായി..     ചായ മൊത്തിക്കഴിഞ്ഞപ്പോഴേയ്കും മൊബൈല്‍  റിംഗ്  ചെയ്തു.. സുമിത്രയാണ്. ഭാര്യയുടെ  സെക്ഷനില്‍  ജോലിചെയ്യുന്ന സുമിത്ര  സാധാരണ  വിളിക്കാറില്ല എന്തേലുമുണ്ടെങ്കിൽ അടുത്ത  സീറ്റിലിരിക്കുന്ന ഭാര്യ  വഴിയാണ് ബന്ധപ്പെടാറുളളത്..  "ചേച്ചി,  തലചുറ്റിവീണു  സാറൊന്നു വേഗം വന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം " ഉപചാരങ്ങൾക്ക്  നിൽക്കാതെ സുമിത്ര  പറഞ്ഞു  വച്ചു.. ഒരേ കോമ്പോണ്ടിൽ ഒരേ ഡിപ്പാർട്ട്മെന്റിൽ രണ്ടു  കെട്ടിടങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് മാത്രമല്ല  ഒരുമിച്ചാണ് വന്നു പോകുന്നത്.. വന്നപ്പോഴൊന്നും ബുദ്ധിമുട്ടുകൾ  ഒന്നും  പറഞ്ഞില്ല എന്താണാവോ.. മനസ്സിനെ നിയന്ത്രിച്ച് അടുത്തുള്ള  വലിയ  ഹോസ്പിറ്റലിൽ  എത്തിച്ചു... ടെസ്റ്റ്കളും ടെന്‍ഷനുമായി ഒരു മണിക്കൂര്‍... ഇതിനിടയിലെപ്പോഴൊ..  മനസ്സ് റിവേഴ്സ്  ഗിയറിട്ടതറിഞ്ഞില്ല. പതിവ്

Spot. Malayalam

Image
ചെറുകൂരതൻ ചെറ്റ വാതില്‍ പകുതിയില്‍ പ്രിയതമ മിഴിനീട്ടി നിന്ന കണക്കിതാ...                  .......ശ്രീ.....

Self story - kuthyvaypu

Image
ഓർമ്മ നൽകുന്ന ചിത്രങ്ങൾ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അടിച്ചു പൊളിച്ചു  സ്കൂളിലെത്തിയപ്പോഴാണ് അതറിഞ്ഞത്.. കുത്തിവയ്പെടുക്കുന്ന ദിവസമാണെന്ന്.. ഓരോ ക്ലാസ്സിലെയും കുട്ടികൾ വരിവരിയായി ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് പോകുമ്പോൾ  അടുത്ത ഊഴമെത്തും മുന്നേ  സ്കൂള്‍  വിട്ടെങ്കിലെന്ന് പ്രാർത്ഥിക്കും..  ഒടുവില്‍  ഊഴമെത്തി ക്യൂ ആയി പോകുമ്പോൾ  സമീപത്തുളള വീട്ടിലേക്ക് സാറമ്മാരുടെ കണ്ണുവെട്ടിച്ച് ഒന്നു മുങ്ങാൻ ശ്രമിക്കും " സാറെ ഈ കുട്ടിയിതാ ഓടുന്നേയ്..  " കൂട്ടുകാരന്റെ  ഓരിയിടലവസാനിക്കും മുമ്പ്  രതീശൻ സാറിന്റെ  പിടിവീണിരിക്കും.. എന്താന്നറിയില്ല തൊട്ടതിനും പിടിച്ചതിനും മുട്ടുകാലേൽ നിർത്തി  തല്ലുമായിരുന്ന രതീശൻ സാർ അന്നുമാത്രം തല്ലില്ലായിരുന്നു... ഇപ്പോള്‍  സ്കൂള്‍  വഴിയുള്ള  വാക്സിനേഷൻ ഇല്ലാന്ന് തോന്നുന്നു.. ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂളില്‍  നിന്ന് കണ്ണിന്റെ ആരോഗ്യത്തിനെന്ന് പറഞ്ഞ് നൽകുമായിരുന്ന സുതാര്യമായ മഞ്ഞ നിറമുള്ള മിഠായി  പോലുള്ള  ഗുളികയുടെയും ആഴ്ചയിലൊരിക്കൽ ഗോതമ്പിന് പകരം നൽകുമായിരുന്ന  ചോളം ഉപ്പുമാവിന്റെയും രുചി നാവില്‍ നിന്നും  ഇതുവരെ അകന്നിട്ടില്ല. (ചില ചിത്രങ്ങൾ  നമ്മെ പി

Self story- Yakshiyum njangalum

Image
യക്ഷിയും ഞങ്ങളും ````````````````````````````````` പഴയ കഥയാണ്.. വിദ്യാഭാസമൊക്കെ മതിയെന്ന് രക്ഷിതാക്കൾ പറഞ്ഞപ്പോൾ  അതിനിടയിൽ  ആകെ പഠിച്ച തൊഴിലായ വായ് നോട്ടവുമായി കഴിഞ്ഞ കാലം.. സൗഹൃദങ്ങൾക്ക് ഒരു പഞ്ഞവുമില്ല.. കാണുന്നവരെല്ലാം കൂട്ടുകാർ.. എന്നിരിക്കിലും  അഞ്ചുപേർ അടങ്ങുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു ഞങ്ങൾക്ക്. എല്ലാ നല്ലതും  ചീത്തയുമായ കാര്യങ്ങളിൽ  ഞങ്ങള്‍  ഒന്നിച്ചു പങ്കെടുക്കും.  ക്രമേണ നാട്ടില്‍  ഞങ്ങൾക്ക്  പഞ്ചപാണ്ഡവർ എന്ന വിളിപ്പേരുമായി. ഞങ്ങൾക്ക് സൗകര്യമായി വർത്തമാനം പറയാന്‍  ഒരിടമില്ലാത്തത് വലിയൊരു പ്രശ്നമായിരുന്നു. എവിടിരുന്ന് സംസാരിച്ചാലും ആൾക്കാർ  ശ്രദ്ധിക്കുന്നെന്ന തോന്നൽ.. (ഞങ്ങളുടെ സംസാര വിഷയങ്ങള്‍ അത്രയ്കങ്ങട് സുതാര്യമല്ലാത്തതാണ് യഥാര്‍ത്ഥ  പ്രശ്നം ) അങ്ങിനെയാണ് ഞങ്ങള്‍  ഞങ്ങളുടെ വീടിനടുത്തുളള ഞങ്ങള്‍  പഠിച്ച സ്കൂള്‍  കോമ്പോണ്ടിൽ  ഒരറ്റത്തു നിൽക്കുന്ന വലിയ ഏഴിലംപാലയുടെ തറയില്‍  ഇരിപ്പു തുടങ്ങിയത്.. വൈകുന്നേരത്തെ ക്രിക്കറ്റ് കളിയൊക്കെ കഴിഞ്ഞ് സന്ധ്യ  മുതല്‍  ഏകദേശ പതിനൊന്നു മണിവരെ( എല്ലാവരുടെയും  വീടുകള്‍  അടുത്തു തന്നെയായിരുന്നു) ഞങ്ങളവിടിരുന്നു സൂര്യനു കീഴെയും സൂര്യനു മുകള

Poem - Perumkallangal

Image
പെരുങ്കളളങ്ങൾ ````````````````````````` എന്റെ  പാരമ്പര്യ പെരുമ...! കുറെയേറെ  കോട്ടകളും കൊത്തളങ്ങളുമായിരുന്നു.. ചുവരുകളിൽ ചെവി ചേർത്തു വച്ചാല്‍  കേൾക്കാം, തേങ്ങലുകളും നെടുവീർപ്പുകളും.. അടക്കപ്പെട്ട വികാരങ്ങളുടെ, രതിയുടെ, കാമത്തിന്റെ, പ്രേമത്തിന്റെ, സ്നേഹത്തിന്റെ നെടുവീർപ്പുകൾ, പുറത്തു വരാത്തവിധം ചുണ്ണാമ്പുകൂട്ടുകളാൽ കല്ലോട് കല്ല് ചേർത്തടുക്കിയാണാ- കോട്ടകൾ പണിതുയർത്തിയത്... തച്ചുടയ്ക്കണമവയെ.. കാപട്യത്തിന്റെ സ്മാരകങ്ങള കാരുണ്യമറ്റ കല്ലടുക്കുകളെ എന്റെ പാരമ്പര്യങ്ങളെ.. പെരുങ്കളളങ്ങളെ....

Spot. Malayalam

Image
മനസ്സിലൊരു നൊരിപ്പോടാഞ്ഞു കത്തുന്നുണ്ട്. . .  കൊടുംമഞ്ഞിന്റെ പ്രഹരത്തെ പ്രതിരോധിക്കാൻ.  ഒരുപിടിയെച്ചിലിന്റെ നന്ദിയിൽ വാലാട്ടി, വലതുചേർന്നു നടക്കുന്നുണ്ടവനും. . ജീവിതപ്പാതയിൽ ഭയമകറ്റാൻ. .  ഇരുവർക്കുമറിയില്ല  ഇനിയെത്ര ദൂരം. .