Poem - Perumkallangal

പെരുങ്കളളങ്ങൾ
`````````````````````````
എന്റെ  പാരമ്പര്യ പെരുമ...!
കുറെയേറെ  കോട്ടകളും
കൊത്തളങ്ങളുമായിരുന്നു..
ചുവരുകളിൽ ചെവി ചേർത്തു വച്ചാല്‍  കേൾക്കാം,
തേങ്ങലുകളും നെടുവീർപ്പുകളും..
അടക്കപ്പെട്ട വികാരങ്ങളുടെ,
രതിയുടെ, കാമത്തിന്റെ,
പ്രേമത്തിന്റെ, സ്നേഹത്തിന്റെ
നെടുവീർപ്പുകൾ,
പുറത്തു വരാത്തവിധം
ചുണ്ണാമ്പുകൂട്ടുകളാൽ
കല്ലോട് കല്ല് ചേർത്തടുക്കിയാണാ-
കോട്ടകൾ പണിതുയർത്തിയത്...
തച്ചുടയ്ക്കണമവയെ..
കാപട്യത്തിന്റെ സ്മാരകങ്ങള
കാരുണ്യമറ്റ കല്ലടുക്കുകളെ
എന്റെ പാരമ്പര്യങ്ങളെ..
പെരുങ്കളളങ്ങളെ....

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്