Short note - Heart broken
ഇതൊരു സിനിമയിലെ സീനല്ല...
1945 ൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ്..
ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ഇട്ട അണുബോമിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!!
അനുജന്റെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന്, ശവം സംസ്കരിക്കുന്നിടത്ത് ഊഴം കാത്ത് നിൽക്കുകയാണവൻ.
ഒരിറ്റ് കണ്ണീർ പൊടിയാതെ...!
കരഞ്ഞ് പോകാതിരിക്കാനാവണം, അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്.
( He was biting his lower lip so hard that it shone with blood as he bit strong not to mourn )
അവന്റെ കണ്ണുകളിൽ വേദനയുടെ , രോഷത്തിന്റെ,നിസ്സഹായതയുടെ കടലുണ്ട്..
ചുറ്റും അനാഥത്വത്തിന്റെ വറുതിയും..!!
.
സങ്കല്പിക്കാനാവുമോ എന്റെയും നിങ്ങളുടെയും മക്കൾ ഭാവിയിൽ ഇതുപോലെ കൂടപ്പിറപ്പിന്റെ ശവവും ചുമന്ന് ഇതുപോലൊരു നില്പ്പ് നിൽക്കേണ്ടി വരുന്നത്....?
"അസഹിഷ്ണുതയുടെ " ഇന്നുകളില്‍ സഹിഷ്ണുതയോടെ , ഒരല്പം സഹകരണത്തോടെ ജീവിച്ചാൽ നാളെ നമ്മുടെ മക്കൾ തമ്മിൽ തല തല്ലിക്കീറി ചാവാതെ കാക്കാം..!!
************************** ആ ബാലൻ അവിടെ നിന്നും എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക ?
*വിദ്വേഷത്തിന്റെ ഈ ലോകത്ത് അവൻ എത്ര കാലം ജീവിച്ചിട്ടുണ്ടാവും ???
... കടപ്പാട്, സോഷ്യല്‍ മീഡിയയോട്..
Comments