Self story - kuthyvaypu
ഓർമ്മ നൽകുന്ന ചിത്രങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടിച്ചു പൊളിച്ചു സ്കൂളിലെത്തിയപ്പോഴാണ് അതറിഞ്ഞത്.. കുത്തിവയ്പെടുക്കുന്ന ദിവസമാണെന്ന്.. ഓരോ ക്ലാസ്സിലെയും കുട്ടികൾ വരിവരിയായി ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് പോകുമ്പോൾ അടുത്ത ഊഴമെത്തും മുന്നേ സ്കൂള്‍ വിട്ടെങ്കിലെന്ന് പ്രാർത്ഥിക്കും.. ഒടുവില്‍ ഊഴമെത്തി ക്യൂ ആയി പോകുമ്പോൾ സമീപത്തുളള വീട്ടിലേക്ക് സാറമ്മാരുടെ കണ്ണുവെട്ടിച്ച് ഒന്നു മുങ്ങാൻ ശ്രമിക്കും
" സാറെ ഈ കുട്ടിയിതാ ഓടുന്നേയ്.. "
കൂട്ടുകാരന്റെ ഓരിയിടലവസാനിക്കും മുമ്പ് രതീശൻ സാറിന്റെ പിടിവീണിരിക്കും.. എന്താന്നറിയില്ല തൊട്ടതിനും പിടിച്ചതിനും മുട്ടുകാലേൽ നിർത്തി തല്ലുമായിരുന്ന രതീശൻ സാർ അന്നുമാത്രം തല്ലില്ലായിരുന്നു...
ഇപ്പോള്‍ സ്കൂള്‍ വഴിയുള്ള വാക്സിനേഷൻ ഇല്ലാന്ന് തോന്നുന്നു.. ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂളില്‍ നിന്ന് കണ്ണിന്റെ ആരോഗ്യത്തിനെന്ന് പറഞ്ഞ് നൽകുമായിരുന്ന സുതാര്യമായ മഞ്ഞ നിറമുള്ള മിഠായി പോലുള്ള ഗുളികയുടെയും ആഴ്ചയിലൊരിക്കൽ ഗോതമ്പിന് പകരം നൽകുമായിരുന്ന ചോളം ഉപ്പുമാവിന്റെയും രുചി നാവില്‍ നിന്നും ഇതുവരെ അകന്നിട്ടില്ല. (ചില ചിത്രങ്ങൾ നമ്മെ പിന്നിലേക്ക് നടത്തുന്നു.....ശ്രീ. .)
Comments