പനിനീർപ്പൂവ്
#പനിനീർപ്പൂവുകൾ.. -1- "നിനക്കിഷ്ടമുള്ള പൂവ് ഏതാണ്..?." "ഡാലിയ... അറിയില്ലേ... ചിറകുവിരിച്ചപോലെ ചുറ്റിലേക്ക് വിടർന്ന ഇതളുകളോടെ അതു പുഞ്ചിരിക്കുന്നത്..." അവളുടെ മറുപടി പെട്ടെന്നായിരുന്നു.. "അപ്പോൾ നിനക്ക് പനിനീർപ്പൂക്കളെ ഇഷ്ടമല്ലേ..?" "അല്ലല്ലോ.. തീർച്ചയായും ഇഷ്ടമല്ല.. എത്ര സുഗന്ധം പരത്തിയാലും എത്ര നയനഹാരിയാകിലും എനിക്കതിനെ ഇഷ്ടമില്ല ഇഷ്ടമേ ഇല്ല.." "കാരണം.. വെറുക്കാനുള്ള കാരണം.?" "വെറുപ്പല്ല എനിക്കതിനോട് നിസ്സംഗത മാത്രമാണ്.. കാരണം ചെമ്പനീർപ്പൂക്കളെ നിങ്ങൾ കവികൾ വാഴ്ത്താറില്ലേ..? ഹൃദയമായി പ്രണയമായി.. പ്രാണപുഷ്പമായി.. അതുതന്നെയാണ് കാരണം.." "അതേ വാഴ്ത്താറുണ്ട്.. എന്തിനാണതിലിത്ര അസഹിഷ്ണുത..? പ്രഭാതത്തിലെ മഞ്ഞുതുള്ളികളാൽ അലംകൃതമായ ഒരു ചെമ്പനീർ പുഷ്പത്തെ നീ കണ്ടിട്ടുണ്ടോ..? എത്ര മനോഹരമാണാ കാഴ്ച..!! മുറ്റം നിറഞ്ഞ് എന്റെ ജാലകപ്പഴുതിലൂടെ ആ ഗന്ധമെന്റെ മുറിയിലേക്ക് പരിലസിക്കുമ്പോൾ.. മനസ്സെത്ര ഉന്മേഷമാകുമെന്നോ... ? പ്രണയത്തെ സ്നേഹത്തെ ഹൃദയത്തെ വർണ്ണിക്കാൻ, ഉപമിക്കാൻ ഹൃദയംപോലെ ഹൃദ്യമായ മറ്റേതു പൂവാണുള്ളത്...?" " അതു...